” സ്ത്രീകളെന്നു പറഞ്ഞാൽ നാപ്കിനെന്നും ആർത്തവമെന്നും സെക്സെന്നും മാത്രം ഓർമയിലെത്തുന്നവരോട് ; എന്റെ ഇരുമുടിയിൽ ഇതൊക്കെയാണുള്ളത് ” – രഹന ഫാത്തിമ

” സ്ത്രീകളെന്നു പറഞ്ഞാൽ നാപ്കിനെന്നും ആർത്തവമെന്നും സെക്സെന്നും മാത്രം ഓർമയിലെത്തുന്നവരോട് ; എന്റെ ഇരുമുടിയിൽ ഇതൊക്കെയാണുള്ളത് ” – രഹന ഫാത്തിമ

രഹന ഫാത്തിമയുടെ സ്ത്രീ പ്രവേശനം ഒട്ടേറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. രഹാനെയുടെ വരവിനെ എതിർത്ത് ആളുകൾ എത്തിയതോടെ ആക്ടിവിസ്റ്റുകൾക്ക് പോകാനുള്ള സ്ഥലമല്ല ശബരിമല എന്ന നിലപാട് സർക്കാരും എടുത്തു. അതിനു പിന്നാലെ രഹനയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ ഉണ്ടായിരുന്നുഎന്നുപോലും പ്രചാരണമുണ്ടായി. ഇപ്പോൾ അതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് രഹന ഫാത്തിമ.

“ഇരുമുടിക്കെട്ടിൽ എന്തു വേണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടായിരുന്നു എന്നു മാത്രമല്ല, സാധാരണ ഇരുമുടിക്കെട്ടിൽ എന്താണ് ഉള്ളത് അതു തന്നെയായിരുന്നു എന്റേയും ഇരുമുടിയിലുണ്ടായിരുന്നത്. ആരോ പറയുന്നതു കേട്ട് ഏറ്റുപറഞ്ഞ രാഷ്ട്രീയക്കാരെപ്പറ്റി എന്തു പറയാൻ. സ്ത്രീകളെന്നു പറഞ്ഞാൽ നാപ്കിനെന്നും ആർത്തവമെന്നും സെക്സെന്നും മാത്രം ഓർമയിലെത്തുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. അതുകൊണ്ടായിരുന്നു മറുപടി നിശബ്ദതയിൽ ഒതുക്കിയത്. പിന്നെ ഓറഞ്ചായിരുന്നു, ആപ്പിളായിരുന്നു എന്നൊക്കെയും ആരൊക്കെയോ പറയുന്നതു കേട്ടു.

ഹിന്ദുമതത്തെ അറിയാൻ ഞാൻ ശ്രമിച്ചിട്ടുള്ളിടത്തോളം എന്നെ എതിർക്കുന്നവരും ആക്രമിക്കാൻ വന്നവരും അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ജനിച്ചു വളർന്ന മത സാഹചര്യത്തിൽ നിന്നു പുറത്തു ചാടുമ്പോൾ അത് എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതിനുമായിരുന്നു. ഞാൻ ചെറുപ്പം മുതലേ പഠിച്ചു വളർന്നത് മുസ്ലിം മതമായിരുന്നെങ്കിൽ ഞാൻ എന്റെ ഇഷ്ടത്തിനു പഠിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റു മതങ്ങളെ. ഹിന്ദു മതത്തിൽ ജനിച്ചു വളർന്ന ഒരാൾക്കൊപ്പമാണ് എന്റെ ജീവിതം. അതുകൊണ്ടു തന്നെ ആ മതവും അതിന്റെ ആചാരാനുഷ്ഠാനങ്ങളും എനിക്കു നല്ല ബോധ്യമുണ്ട്.

തീർച്ചയായും, ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചതു മുതൽ ഒഴിവാക്കേണ്ടതെല്ലാം ഒഴിവാക്കിയാണ് ജീവിച്ചത്. മദ്യപിച്ചു, മാംസം കഴിച്ചു, ഡാൻസ് കളിച്ചു എന്നൊക്കെ പറയുന്നവർ എവിടുന്നു കിട്ടിയ വിവരത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല. ഞാൻ ശരണം വിളിച്ച് ഡാൻസ് കളിച്ചെന്നു പറഞ്ഞൊക്കെയാണ് പ്രചാരണം. ശരീര ശുദ്ധിയോടെ തന്നെയാണ് ഞാൻ മല കയറാനെത്തിയത്. ശബരീശനെ കാണുക എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്. സുപ്രീം കോടതി വിധിയിലൂടെ അതിനു സാധിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്.

rahana fathima about sabarimala issue

Sruthi S :