എന്ത് വേണം അമ്മാ, പറയൂ: കനിവിന്റെ കൈ നീട്ടി ലോറന്‍സ് !! ‘ഗജ’ യിൽ എല്ലാം നഷ്ടപ്പെട്ട 50 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കും…

എന്ത് വേണം അമ്മാ, പറയൂ… കനിവിന്റെ കൈ നീട്ടി ലോറന്‍സ് !! ‘ഗജ’ യിൽ എല്ലാം നഷ്ടപ്പെട്ട 50 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കും…

‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി നടന്‍ ലോറന്‍സ് രാഘവ. ‘ഗജ’യില്‍പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് കണ്ട ലോറന്‍സ് രാഘവ അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു.

ലോറൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം…

“പ്രിയ ആരാധകരേ, സുഹൃത്തുക്കളേ !! ‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ്സിടിഞ്ഞു പോയി. ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന ഉത്തരവാദിത്തം അവരെത്തന്നെ ഏല്‍പ്പിച്ചു. ഇന്ന് മുതല്‍ ആ വീടിന്റെ ജോലികള്‍ തുടങ്ങുകയാണ്. ഇതെന്റെ ആദ്യ വീടാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും പിന്തുണയും വേണം. സഹായം അവശ്യമുള്ളവരെ അറിയാമെങ്കില്‍, എന്നെ അറിയിക്കുകയും വേണം”

Raghava Lawrence: Man with Golden heart

Abhishek G S :