ഞാൻ നയൻതാരയുടെ ആരാധകനാണ് – നിലപാട് മാറ്റിമറിച്ച് രാധ രവി !

വളരെ കടുത്ത വിമർശനമാണ് നയൻതാര രാധ രാവിയിൽ നിന്നും അഭിമുഖീകരിച്ചത്. വളരെ മോശമായ പ്രസ്താവനകളോടെ നയൻതാരയെ അടിച്ചാക്ഷേപിച്ച സംഭവം രാധ രവിക്ക് വൻ പ്രതിഷേധങ്ങളാണ് വാങ്ങിക്കൊടുത്തത് .

വിമർശനങ്ങൾക്കിടെ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാധാരവി. ‘ഞാൻ നയൻതാരയെ ആകെ ഒരുതവണ മാത്രമെ കണ്ടിട്ടുള്ളൂ. ശിവകാർത്തികേയനെ കാണാൻ വേണ്ടി പോയതാണ്. അവിടെ നയൻതാരയും ഉണ്ടായിരുന്നു. ഞാൻ അവരുടെ ആരാധകനാണ്. ആരാധകൻ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്നങ്ങൾ അതിജീവിച്ചാണ് അവർ‌ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യമല്ല.

‘ഞാൻ സ്ത്രീകളെപ്പറ്റി മോശം പറയും എന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ മോശം സ്ത്രീകളെക്കുറിച്ച് ഞാൻ നല്ലത് പറയാറില്ല. ആ സിനിമയുടെ പ്രമോഷൻ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടാണ് ഞാൻ പോയത്. നയൻതാരയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. എംജിആർ, രജനീകാന്ത് എന്നീ മഹാരഥന്മാരുമായി നയൻതാരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാൻ പറഞ്ഞത്. നയൻതാര രണ്ടുവഴിയിൽ സഞ്ചരിക്കുന്ന ഒരാളാണ്. 

‘ഒരുവശത്ത് കൊലയുതിർ കാലം പോലെ ഒരു സിനിമ ചെയ്യുന്നു, മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു. പണ്ടുകാലത്ത് നടിമാർ ഒരേതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നവരാണ്. കെ ആർ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. നയന്‍താരയുടെ രണ്ടും ഒരേ സമയത്ത് രണ്ടും ചെയ്യുന്നു. അതിനെ അഭിനന്ദിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. 

”ഞാൻ ഒരുപാട് സിനിമകളിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്, നായകനായും. പണ്ടുകാലത്ത് മാധ്യമങ്ങൾ ഇത്ര ശക്തമായിരുന്നില്ല. ഇതെല്ലാം കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങവാണ്. വണക്കം ചൊല്ലിയാൽ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്’- രാധാ രവി പറഞ്ഞു. 

radha ravi on nayanthara issue

Sruthi S :