“എം ടി യുടെ തിരക്കഥ തന്നെ വേണമെന്നില്ല” – നിലപാടറിയിച്ച് ബി ആർ ഷെട്ടി

“എം ടി യുടെ തിരക്കഥ തന്നെ വേണമെന്നില്ല” – നിലപാടറിയിച്ച് ബി ആർ ഷെട്ടി

എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് തർക്കം നിലനിൽക്കുന്ന വിഷയമാണ്. നാല് വര്ഷം മുൻപ് തിരക്കഥ ശ്രീകുമാർ മേനോന് കൈമാറിയിട്ടും സിനിമയാകാത്തതിൽ പ്രതിഷേധിച്ച് എം ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ്. ശ്രീകുമാർ മേനോൻ ചർച്ചകൾ നടത്തിയെങ്കിലും അത് നടക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് എം ടി . എന്നാൽ എം ടി യുടെ തിരക്കഥ വേണം എന്നില് നിലപാട് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഡോക്ടർ ബി ആർ ഷെട്ടി .

എംടി ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നതായും വ്യവസായിയായ ബി.ആർ. ഷെട്ടിപറഞ്ഞു.
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം പരിഗണിക്കാനിരിക്കെയാണു ചിത്രത്തിന്റെ നിർമാതാവ് ബി.ആർ. ഷെട്ടി പ്രതികരിക്കുന്നത്. സംവിധായകൻ ശ്രീകുമാറാണു ചിത്രം നിർമിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിനു സമ്മതിച്ചത്. ഇക്കാര്യത്തിൽ എംടി വാസുദേവൻ നായർ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബി.ആർ. ഷെട്ടി വ്യക്തമാക്കി.

എംടിയുമായി ഇതിനെകുറിച്ചു സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളിൽ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കുമെന്നും ഷെട്ടി മനോരമ ന്യൂസിനോടു വ്യക്തമാക്കി. യൂണിമണി, യുഎഇ എക്സ്ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയർമാനാണ് മംഗലാപുരം സ്വദേശിയായ ബി.ആർ. ഷെട്ടി.

producer b r shetty about randamoozham

Sruthi S :