“ഭർത്താവ് തന്റെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ” -വിവാഹ മോചനത്തിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക നായർ

“ഭർത്താവ് തന്റെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ” -വിവാഹ മോചനത്തിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക നായർ

മലയാള സിനിമയിലെ മികച്ച പ്രകടനങ്ങളുടെ പേരിൽ എന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്ത നടിയാണ് പ്രിയങ്ക നായർ . തമിഴ്‌നാട്ടിലും പ്രിയങ്കയ്ക്ക് ആരാധകർ ഏറെ ആയിരുന്നു . തമിഴ് സംവിധായകൻ ലോറൻസുമായി പ്രണയിച്ച് വിവാഹം കഴിച്ച പ്രിയങ്ക പിന്നീട് സിനിമയിൽ സജീവമായില്ല.

എന്നാല്‍ അധികം വൈകാതെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയുമെത്തി. കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇവര്‍ വിവാഹ മോചിതരായി. ഇപ്പോള്‍ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക.

ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു ഇതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയ പ്രധാന കാരണമായി പ്രിയങ്ക പറയുന്നു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതായിരുന്നു മറ്റൊന്ന്. തനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് താന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞതായി മംഗളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയില്‍ പ്രിയങ്കയെ തേടിയെത്തിയിരുന്നു . ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം പ്രിയങ്കയെ തേടിയെത്തി.

priyanka nair about divorce

Sruthi S :