എന്‍റെ ഹൃദയത്തോട് ചേര്‍ന്നൊരാളുണ്ട്! പ്രിയദര്‍ശന്‍റെ കുറിപ്പിലൊളിഞ്ഞിരിക്കുന്നത് അവൾ തന്നെയോ? കുറിപ്പ് വൈറൽ!

മലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. കുടുംബ ചിത്രങ്ങളാണ് കൂടുതലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയെ പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബ ജീവിതം. സിനിമയിൽ മികച്ച നായികയായി തിളങ്ങി നിന്നിരുന്ന കാലത്താണ് ലിസിയെ പ്രിയദർശൻ വിവാഹം ചെയ്തത്. പ്രമുഖ സംവിധായകനായ പ്രിയദർശനുമായുള്ള 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമായിരുന്നു ഇരുവരും വിവാഹമോചിതരായത്.

ഡിസംബര്‍ 30ന് ലഭിച്ച എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ, എനിക്കും എന്റെ ഹൃദയത്തോട് അടുത്ത ഒരാള്‍ ഉണ്ട് എന്ന പോസ്റ്റാണ് കഴിഞ്ഞ ദിവസം പ്രിയദർശൻ കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. നിരവധി കമന്റുകളാണ് ഇതിലിനോടകം കുറിപ്പിന് താഴെ വന്നിരിക്കുന്നത്. ഹൃദയത്തോട് അടുത്ത വ്യക്തി ആരാണെന്നുള്ള ചോദ്യമാണ് ഉയരുന്നത്.നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെഹ്കിലും നന്നായി കണ്ടാല്‍ മതി, ഒരു നോക്ക് ഈ മെസ്സേജ് കണ്ടിരുന്നുവെങ്കില്‍, കാണും ഇതായിരുന്നു പോസ്റ്റിന് കീഴിലെ ആദ്യ കമന്റ്. ഈ കമന്റിന് പ്രിയദർശൻ ലൈക്കും ചെയ്തിരിക്കുന്നു. ലിസിയെ കുറിച്ചുള്ള കുറിപ്പാണെന്ന് ഇതോടെയാണ് സംശയം ഇരട്ടിയായത്
നേരത്തെ ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും പ്രിയദര്‍ശന്‍ എത്തിയിരുന്നു.

ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലെന്ന കുറിപ്പുമായാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇനിയും നിങ്ങള്‍ക്ക് ഒരുമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. 1990 ഡിസംബർ 13 നായിരുന്നു പ്രിയദർശനുമായുളള വിവാഹം. സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളായിരുന്നു ശക്തമായ പിന്തുണ നല്‍കിയത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ലിസി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം.നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ഡിസംബറിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ച് ചെന്നൈ കോടതിയെ സമീപിച്ചു. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്ക ളാണ്. മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് പ്രിയദർശൻ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്. ഒട്ടേറെ ചിത്രങ്ങൾ വിവിധ ഭാഷകളിലായി പ്രിയദർശൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്നത് ഒരുപാട് നല്ല സിനിമകൾ സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഇന്ത്യയിലെ മികച്ച സംവിധായകന്മാരിലൊരാളാണ് അദ്ദേഹമെന്ന് സംശയമില്ലാതെ പറയാം. ശിവകാർത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ ഇരുവരുടെ മക്കൾ കല്യാണി തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ്.

priyadarshan

Noora T Noora T :