മരക്കാർ ഒരു ചരിത്ര സിനിമയല്ല..കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ ഞാൻ എന്റേതായ രീതിയിൽ മാറ്റിയിട്ടുണ്ട്-പ്രിയദർശൻ!

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് വലിയ ആവേശമാണ് മലയാളി പ്രേക്ഷകർ നൽകുന്നത്.അത് ചരിത്ര സിനിമകൾ ആകുമ്പോൾ ആവേശം കൂടും.മാമ്മൂട്ടിയുടെ മാമാങ്കത്തിന് കിട്ടിയ പ്രതിയകരണം അതിന് ഉദാഹരണമാണ്.മോഹൻലാൽ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.എന്നാൽ ഇപ്പോളിതാ ചിത്രത്തിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായകൻ.

ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദര്‍ശന്‍വ്യക്തമാക്കുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവന്‍ നായര്‍ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എം ടി സര്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താന്‍ ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍ താന്‍ പഠിച്ച കുഞ്ഞാലി മരക്കാര്‍ എന്ന ഹീറോയെ മനസ്സിലിട്ടു വളര്‍ത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകര്‍ന്നു തന്നത് അന്തരിച്ചു പോയ ദാമോദരന്‍ മാസ്റ്ററാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

priyadarshan about his new movie

Vyshnavi Raj Raj :