എന്റെ കഥയിൽ തെറി പറയിക്കില്ല , നായകനും നായികയും അടുത്തിടപഴകുന്ന രംഗവുമുണ്ടാകില്ല – പ്രിയദർശൻ

മലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ . കുടുംബ ചിത്രങ്ങളാണ് കൂടുതലും. എന്നാൽ മസാലയൊന്നും അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതീക്ഷിക്കണ്ട .

താന്‍ യാഥാസ്ഥിതികനായതു കൊണ്ടാണ് തന്റെ സിനിമകളില്‍ നായകനും നായികയും അടുത്തിടപഴകുന്ന കൂടുതല്‍ സീനുകള്‍ ഇല്ലാത്തതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.’യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും പറഞ്ഞുതന്ന കുറേ വിശ്വാസങ്ങളുണ്ട്. കലാരൂപത്തിലേക്ക് മാറുമ്ബോള്‍ ഇക്കാര്യങ്ങളൊക്കെ സ്വാധീനിക്കും. ഇന്ന് കഥയില്‍ തെറി പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്ര്യം ഞാനെടുക്കില്ല. എന്റെ സിനിമക്ക് ഒരു ഐഡന്റിറ്റി ഉണ്ട്, ആഷിഖ് അബുവിന്റെ സിനിമക്ക് വേറൊരു ഐഡന്റിറ്റി ഉണ്ട്. ഞാന്‍ യാഥാസ്ഥിതികനായ മനുഷ്യനാണ്. പക്ഷേ ആഷിഖിന്റെയോ ടൊവീനോയുടെയോ സിനിമയില്‍ അത്തരം കാര്യങ്ങളുണ്ടാകുന്നതില്‍ വിരോധമില്ല’ പ്രിയദര്‍ശന്‍ പറഞ്ഞു.


സിനിമകള്‍ക്ക് സെന്‍സറിംഗ് വേണമെന്നും അത് മൂല്യങ്ങളുള്ള സമൂഹത്തിനു ആവശ്യമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.’പല തരത്തിലുള്ള ആളുകളാണ് സിനിമ കാണുന്നത്. അതുകൊണ്ട് സെന്‍സറിംഗ് വേണം. മൂല്യങ്ങളുള്ള സമൂഹത്തില്‍ സെന്‍സറിംഗ് ഉണ്ടാകും. പുതുതലമുറ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ നമുക്ക് സ്വന്തമായിരുന്ന പലതും നഷ്ടപ്പെട്ടിട്ടുണ്ട്’ പ്രിയദര്‍ശന്‍ പറഞ്ഞു.

‘കഥയുണ്ടാകുമ്ബോള്‍ അതില്‍ വില്ലനും നായകനും മോശം കഥാപാത്രങ്ങളുമുണ്ടാകും. കലയെ കലയായിട്ടു കാണുക. കല ആസ്വദിക്കുക. അറുത്തു മുറിച്ചു കാണേണ്ട. വിമര്‍ശനങ്ങള്‍ പഴയ കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ കാലത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ടെന്നു മാത്രം, മലയാളികളുടെ പ്രിയ സംവിധായകന്‍ വ്യക്തമാക്കി.

priyadarshan about his movies

Noora T Noora T :