മരയ്ക്കാർ ഒരുക്കുന്നതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി; വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും വൻ സ്വീകാര്യത നേടിയിരുന്നു.

നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണെന്നും അത് കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞിരുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന സിനിമ എന്നതിലുപരി മറ്റൊരു സവിശേഷത കൂടി ചിത്രത്തിനുണ്ടെന്ന് പ്രിയദര്‍ശന്‍.

‘മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ സിനിമയ്ക്ക് പിന്നിലുണ്ട്. ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത്. കേരളകൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും

priyadarshan

Noora T Noora T :