അങ്ങനെ ഒരു തീരുമാനം പ്രിയദർശൻ എടുത്താൽ ഞങ്ങൾ ഹർത്താൽ നടത്തും; മുന്നറിയിപ്പുമായി ഹരീഷ് പേരടി

മലയാള സിനിമയിലെ പുതുനിര സംവിധായകന്‍ മികച്ച സിനിമകളാണ് എടുക്കുന്നതെന്ന് പ്രിയദര്‍ശന്‍. ചില സിനിമകള്‍ കാണുമ്പോള്‍ സ്വന്തം റിട്ടര്‍മെന്റിനെക്കുറിച്ച് ആലോചിക്കാറുണ്ടെന്ന് പ്രിയദർശൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിച്ചതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ വാക്കുകളോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രിയദർശന് മുന്നറിയിപ്പുമായി എത്തിയത്. അങ്ങനെയൊരു ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണെന്നാണ് ഹരീഷ് കുറിച്ചത്

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-


‘പ്രിയൻ സാർ …കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി…ആ ലെക്കേഷനിൽ വെച്ച് ഷൂട്ട് ചെയത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി…ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി…ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു…പിന്നിട് മലയാളവും തമിഴും ഡബ് ചെയാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കുമുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു…പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത …പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്…നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ…ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ്‌’.

‘പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു എനിക്ക് എന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തത് എന്ന്. എത്ര ഇന്ററസ്റ്റിംഗ് ആയിട്ടാണ് ആളുകള്‍ സിനിമയെടുക്കുന്നത്. പിന്നെ മലയാള സിനിമയിലെ പെര്‍ഫോമന്‍സ് എന്ന് പറയുന്നത് പോലെ റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ എന്നെപോലെയുള്ള ആളുകള്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി, എന്നിട്ട് ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ട സമയമായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെന്ന് പ്രിയദർശൻ പറയുകയുണ്ടായി

മലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. കുടുംബ ചിത്രങ്ങളാണ് കൂടുതലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

priyadarshan

Noora T Noora T :