മലയാളികൾ ട്രോളിയാലെന്താ ,ബോളിവുഡ് നടിമാർക്ക് ഭീഷണിയായി അടുത്ത ചിത്രത്തിനു കരാർ ഒപ്പിട്ട് പ്രിയ വാര്യർ !

ഒരൊറ്റ കണ്ണിറുക്കലിലൂടെലോകത്തിന്റെ നിറുകയിൽ എത്തിയ താരമാണ് പ്രിയ വാര്യർ . അഡാർ ലൗവിലാണ് പ്രിയ മലയാളത്തിൽ നായികാ വേഷം അണിഞ്ഞത്. എന്നാൽ പിന്നെ മലയാള സിനിമയിൽ നടിയെ കണ്ടില്ല. ബോളിവുഡിലാണ് പ്രിയ പിന്നെ സജീവമായത് . ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ അഭിനയിച്ച പ്രിയ ഇപ്പോൾ അടുത്ത ബോളിവുഡ് ചിത്രത്തിലേക്ക് കടക്കുകയാണ്.

ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം.

ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച്‌ വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.

priya varrier’s next bollywood movie

Sruthi S :