ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്; മോഹന്‍ലാലിനെ കണ്ട നിമിഷം പങ്കുവെച്ച്‌ പ്രിയ വാര്യര്‍

ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയ വാരിയർ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ഭാഗ്യനടി ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

നടന്നത് സത്യം തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മോഹന്‍ലാലിനെ പോലെ ഒരു ഇതിഹാസത്തെ കാണാനും അല്പം സമയം കൂടെ ചെലവിടാനും സാധിച്ച താന്‍ ഭാഗ്യവതിയാണെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

‘ഇത് സത്യം തന്നെയാണോ. ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്. ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍’. നമ്മുടെ സ്വന്തം ലാലേട്ടന്‍ പ്രിയ വാരിയർ കുറിച്ചു.

priya varrier with mohanlal

HariPriya PB :