ലാലേട്ടന്റെ മുഖത്ത് നോക്കി കണ്ണിറുക്കണം… ലാലേട്ടനും തിരിച്ചും കണ്ണിറുക്കണം…. ഇനിയും ഉണ്ട് ആഗ്രഹങ്ങള്‍: പ്രിയ വാര്യര്‍

ലാലേട്ടന്റെ മുഖത്ത് നോക്കി കണ്ണിറുക്കണം… ലാലേട്ടനും തിരിച്ചും കണ്ണിറുക്കണം…. ഇനിയും ഉണ്ട് ആഗ്രഹങ്ങള്‍: പ്രിയ വാര്യര്‍

പ്രിയ വാര്യരുടെ അഡാര്‍ കണ്ണിറുക്കല്‍ ലോക ശ്രദ്ധ വരെ നേടിയിരുന്നു.. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവെ എന്ന ഗാനത്തിലൂടെയാണ് പ്രിയ വാര്യര്‍ പ്രേക്ഷകശ്രദ്ധ നേടിയത്. ഗാനത്തിലെ പ്രിയയുടെ ഒരൊറ്റ കണ്ണിറുക്കലാണ് പ്രിയ മലയാളികള്‍ക്കിടയില്‍ താരമായത്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ ഉള്‍പ്പടെ നിരവധി അവസരങ്ങളാണ് പ്രിയയെ തേടിയെത്തിയത്.

ഇപ്പോഴിതാ പ്രിയ വീണ്ടും ചര്‍ച്ചയാകുകയാണ്. പ്രിയയുടെ ആഗ്രഹമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രിയ തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രിയയുടെ വാക്കുകളിലേയ്ക്ക്-

ഇനി ബാക്കിയുള്ള ആഗ്രഹങ്ങളില്‍ ആദ്യമെന്റെ സിനിമ അഡാര്‍ ലവ് റിലീസ് ചെയ്യണം. പിന്നെ മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും കമല്‍ഹാസന്റെയും കൂടെ സെല്‍ഫി എടുക്കണമെന്നുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു. അത് ഈ അടുത്ത ദിവസം നടപ്പിലാക്കി. ഇനി ബാക്കിയുള്ളത് ലാലേട്ടനൊപ്പമുള്ള ഒരു ആഗ്രഹമാണ്. നമ്മുടെ മലയാള സിനിമയുടെ എവര്‍ റൊമാന്റിക് മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കണം. ലാലേട്ടന്‍ തിരിച്ചും. അതും കൂടെ ആയാല്‍ എന്റെ ജന്മം സഫലമായി.

Priya Varrier s dream about Mohanlal

Farsana Jaleel :