മൂന്നു കോടി രൂപയുടെ റേഞ്ച് റോവർ വോഗിന് ഫാൻസി നമ്പർ വേണ്ട ! പ്രിത്വിരാജ് ലേലത്തിൽ നിന്നും പിന്മാറിയതിനു കാരണം ഇതാണ് !

കടുത്ത വാഹന കമ്പക്കാരാണ് സിനിമ താരങ്ങൾ. ഒന്നിലധികം വാഹനങ്ങൾ ഇവർക്ക് സ്വന്തമായി ഉണ്ട്. കോടികൾ മുടക്കി വാഹനങ്ങൾ സ്വന്തമാക്കുന്നത് മാത്രമല്ല , അവയ്ക്ക് ഫാൻസി നമ്പർ കിട്ടുന്നതിനും താരങ്ങൾ വമ്പൻ തുക മുടക്കാറുണ്ട്. ഇപ്പോൾ പൃഥ്വിരാജ് പുതിയതായി സ്വന്തമാക്കിയ റേഞ്ച് റോവറി വോഗിന് വേണ്ടി നടത്താനിരുന്ന ലേലത്തിൽ നിന്നും പിന്മാറിയെന്നാണ് റിപോർട്ടുകൾ.

പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്ബര്‍ ലഭിക്കുന്നതിനുള്ള ലേലത്തില്‍ നിന്നും പിന്മാറി നടനും സംവിധായകനുമായ പൃഥ്വിരാജ്. പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനാണ് ലേലത്തില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ആര്‍ടിഒ ഓഫീസിലാണ് ഗഘ 07 ഇട 7777 എന്ന നമ്ബറാനായുള്ള ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, നമ്ബര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആര്‍ടിഒ അധികൃതരെ അറയിക്കുകയായിരുന്നു.

ഈ തുക പ്രളയദുരിതാശ്വാസത്തിന് നല്‍കുന്നതിനാണ് പിന്‍മാറ്റമെന്ന് താരം പറഞ്ഞതായും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാകാന്‍ പൃഥ്വിരാജ് സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎല്‍7സിഎന്‍1 എന്ന നമ്ബര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി ഇനത്തില്‍ നല്‍കിയതുമൊക്കെ അന്ന് ചര്‍ച്ചയായിരുന്നു.

prithviraj’s helping hands towards kerala

Sruthi S :