ആദ്യ സംവിധാന ചിത്രം ലൂസിഫർ മകൾ അലംകൃതയെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് !!!

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫര്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കൊണ്ട് മുന്നേറുകയാണ്. ‘അമ്മ മല്ലികയും ഭാര്യ സുപ്രിയയും ആദ്യം തന്നെ ചിത്രം കണ്ടു കഴിഞ്ഞു. എന്നാൽ ചിത്രമിറങ്ങുന്നതിനു മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മകളെ ലൂസിഫര്‍ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

വളരെ വിരളമായി മാത്രമേ പൃഥ്വിയും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുള്ളൂ. പലപ്പോഴും മുഖം കാണിക്കാത്ത തരത്തിലുള്ള ചത്രങ്ങളാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. അതുകൊണ്ടു തന്നെ ആദ്യ ഷോയ്ക്ക് ചിത്രം കാണാനെത്തിയ പൃഥ്വിയുടെയും സുപ്രിയയുടെയും ഒപ്പം എല്ലാവരും തിരഞ്ഞ മുഖമായിരുന്നു അല്ലലിമോള്‍ എന്ന് വിളിക്കുന്ന അലംകൃതയുടേത്. എന്നാല്‍ അവിടെയും പൃഥ്വിയുടെ മകളെ ആരാധകര്‍ക്ക് കാണാനായില്ല. ഇപ്പോഴിതാ മകളെ ലൂസിഫര്‍ കാണിച്ചോ എന്ന ചോദ്യത്തിന് മകളെ സിനിമ കാണിക്കാത്തതിന്റെ കാര്യം ഒരു മാഗസിനോട് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

അവള്‍ സിനിമ കണ്ടിട്ടില്ലെന്നും മൂന്നു മണിക്കൂര്‍ തിയേറ്ററില്‍ അടങ്ങിയിലിരിക്കില്ലെന്നും മൂന്നു വയസ്സായാതെ ഉള്ളൂവെന്നുമാണ് പൃഥ്വി മറുപടി നല്‍കിയത്. വിഷുനാളില്‍ പൃഥ്വിയുടെയും സുപ്രിയയുടെയും കുടുംബങ്ങള്‍ ഒന്നിച്ചു സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും മകളുടെ മുഖം വ്യക്തമാക്കാതെയാണ് പോസ്റ്റ് ചെയ്തിരുന്നത്.

prithviraj tells why alamkritha doesn’t see lucifer

HariPriya PB :