ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന പൃഥ്വിരാജിനെ കുറിച്ച് ആരാണ് ഇത്തരം ​ഗോസിപ്പുകൾ പറഞ്ഞുണ്ടാക്കുന്നത് ; താരത്തിന്റെ മറുപടി ഇങ്ങനെ !

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ​ഗോസിപ്പുകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
പൃഥ്വിരാജിനെ കുറിച്ച് ആവശ്യമില്ലാത്ത ​ഗോസിപ്പുകൾ കേൾക്കുന്നു ഇൻടസ്ട്രിയിലെ ഇത്തരം വാർത്തകൾക്ക് പിന്നിൽ ആരാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി തന്നെ കുറിച്ചുള്ള ​ഗോസിപ്പുകൾ താൻ തന്നെ പറയുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരിക്കൽ മേജർ രവിയുമായുള്ള അഭിമുഖത്തിനിടെ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യരുതെന്ന് പലരും മേജർ രവിയോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് മറുപടിയായി പൃഥ്വിരാജ് സാറ് രണ്ടു ദിവസം തന്റെ ഒപ്പം വന്നു നിൽക്കു അപ്പോൾ അറിയാമല്ലോ എന്നാണ് മറുപടി നൽകിയതെന്നും മേജർ രവി പറഞ്ഞെന്നും അവതാര പറഞ്ഞിരുന്നു.

ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന പൃഥ്വിരാജിനെ കുറിച്ച് ആരാണ് ഇത്തരം ​ഗോസിപ്പുകൾ പറഞ്ഞുണ്ടാക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് താൻ തന്നെയാണെന്ന് മറുപടി നൽകിയത്. അത്തരം വാർത്തകൾ പറഞ്ഞുണ്ടാക്കുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ അധികം മടിയില്ലാത്തയാളാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

AJILI ANNAJOHN :