പ്രിഥ്വിരാജ് സിനിമകൾ കൊണ്ട് ഉടൻ തിയേറ്ററുകളിൽ നിറയും !

പ്രിഥ്വിരാജിന്റെ പുത്തൻ സിനിമകൾ ഉടൻ തന്നെ തിയറ്ററുകളിൽ എത്തും. വിമാനത്തിന് ശേഷം പ്രിഥ്വിരാജിന്റെ വേറെ സിനിമകളൊന്നും എത്തിയിട്ടില്ല. രണം, മൈ സ്റ്റോറി തുടങ്ങിയ സിനിമകൾ ഉടൻ തിയേറ്ററുകളിൽ എത്തും. ആരാധകർ ജനുവരിയിൽ റിലീസ് പ്രതീക്ഷിച്ചിരുന്നു.

പല വിധ കാരണങ്ങൾ കൊണ്ടാണ് റിലീസ് നീണ്ടുപോയത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പ്രിഥ്വിരാജിന്റെ മൂന്നു ചിത്രങ്ങളാണ് ഒരു മാസക്കാലയളവിനുള്ളില്‍ തിയേറ്ററിൽ എത്താന്‍ പോകുന്നത്.

ആദ്യമെത്തുന്നത് ഡിസ്‌ലൈക്ക് വാരിക്കൂട്ടിയ മൈ സ്റ്റോറി ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയാണ് ആദ്യം തിയറ്ററുകളിലെത്തുക. ഏറക്കുറേ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച ഈ ചിത്രത്തില്‍ പാര്‍വതിയാണ് നായികയാകുന്നത്.ജൂണ്‍ 15ന് മൈ സ്റ്റോറി തിയറ്ററുകളിലെത്തും.

രണം ജൂണ്‍ അവസാനം പ്രദർശനത്തിനെത്തും. നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്ത രണം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംഗ് മെംബറാണ് പ്രഥ്വി. ദാമോദര്‍ എന്ന പ്രധാന കഥാപാത്രമായി റഹ്മാനും ചിത്രത്തിലുണ്ട്. നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്. ഇഷ തല്‍വാറാണ് നായിക.

പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 6ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം തന്നെ പുറത്തുവിടും.ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. സംവിധായക എന്ന നിലയ്ക്ക് അഞ്ജലിയുടെ ആദ്യ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്. നയൺ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പ്രിത്വി ഇപ്പോൾ. 

Noora T Noora T :