പ്രിഥ്വിരാജിന്‍റെ ആ വമ്പൻ സിനിമാ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ , ഓഡിഷൻ നടത്തി സെലക്ട് ചെയ്ത 40 പേര് കാത്തിരിക്കുക!!! ആ സിനിമ വരും …

പ്രിഥ്വിരാജിന്‍റെ ആ വമ്പൻ സിനിമാ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ , ഓഡിഷൻ നടത്തി സെലക്ട് ചെയ്ത 40 പേര് കാത്തിരിക്കുക!!! ആ സിനിമ വരും …

പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ ‘ജമേഷ് കോട്ടയ്ക്കല്‍’ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ‘ ബ്യൂട്ടിഫുള്‍ ഗെയിം’ എന്ന പ്രിഥ്വിരാജ് ചിത്രത്തിന്‍റെ പ്രഖ്യാപനത്തെ മലയാള സിനിമ ഏറെ ആവേശത്തോടെയായിരുന്നു വരവേറ്റത്. പേര് സൂചിപ്പിക്കുന്ന പോലെ ഫുട്ബോള്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തത് നടന്‍ ആസിഫ് അലിയായിരുന്നു.

beautiful game prithviraj images photos

ഫുട്ബോള്‍ ഇതിഹാസം ഐ .എന്‍ .വിജയനും നിര്‍മ്മാതാവ് ആസിഫ് അലിയും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കാനറിയുന്ന 40 നടന്മാരെ തിരയാന്‍ മലപ്പുറം കോട്ടപടി സ്റ്റേജില്‍ വെച്ച് ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ ഓഡിഷന് നടത്തിയിരുന്നു.‍ ഫുട്‌ബോള്‍ കളിക്കാരുടെ മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ ‍ തിരക്കഥ നവാഗതനായ അജയകുമാറായിരുന്നു.എന്നാല് , ഏറെ പ്രതീക്ഷയോടെ കിക്കോഫ്‌ ചെയ്ത ‍ ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങൾ വൈകാതെ വഴിമുട്ടിപോകുകയായിരുന്നു.

പിന്നീട് , വമ്പന്‍ ബട്ജറ്റിന്‍റെ പേരില്‍ നിര്‍മ്മാതാവിന്‍റെ റോളില്‍ നിന്ന് ആസിഫലി പിന്‍മാറുകയും പ്രിഥ്വിരാജ് മറ്റു ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു.എന്നാല്‍, ബ്യൂട്ടിഫുള്‍ ഗെയിം ഉപേക്ഷിച്ചിട്ടില്ല എന്നാണ് സംവിധായകന് ജമേഷ് കോട്ടക്കൽ കഴിഞ്ഞ ദിവസം ‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.പക്ഷെ, നടനായും സംവിധായകനായും തിരക്കിലേക്ക് മാറിയ സാഹചര്യത്തില് ബ്യൂട്ടിഫുള് ഗെയിം വീണ്ടും പ്രിഥ്വിരാജ് ഏറ്റെടുക്കുമോ എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം .

written by AshiqShiju

prithviraj – jamesh kottakkal movie beautiful game

Sruthi S :