പ്രിത്വിരാജിനെ ട്രോളന്മാർക്ക് വലിയ ഇഷ്ടമാണ് . കാരണം ഇംഗ്ലീഷ് ഭാഷയിലെ പ്രിത്വിയുടെ വൈദഗ്ധ്യം എന്നുമവർ ട്രോളാറുണ്ട്. എന്താണ് പ്രിത്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നതെന്നു കാത്തിരിക്കുന്ന ട്രോളന്മാർ നിമിഷങ്ങൾ പാഴാക്കാതെ അത് ട്രോളാക്കി മാറ്റും .
അടുത്തിടെ പ്രിത്വിരാജ് ലൂസിഫർ ഷൂട്ടിംഗ് അവസാനിച്ചതിനെ പറ്റി ഫേസ്ബുക്കിൽ പങ്കു വച്ചത് തർജമ ചെയ്തു ഹിറ്റായിരുന്നു. വളരെ രസകരമായി ഇതിനെ പ്രിത്വിരാജ്ഉം കൈകാര്യം ചെയ്തു. തന്നെ ട്രോളുന്നത് നിർത്തരുതെന്നാണ് പ്രിത്വിരാജ് പറയുന്നത്.
“നിങ്ങളതു നിർത്തിയാൽ പുതിയ പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിച്ചിട്ട് ഞാൻ എഴുതും. കാരണം ഞാനത് എൻജോയ് ചെയ്യുന്നുണ്ട്. ചിലതൊക്കെ വളരെ രസകരമാണ്. ചിലതൊക്കെ വായിച്ച് ഞാൻ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്. ലൂസിഫർ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തർജമ വായിച്ച് കുറേ നേരം ചിരിച്ചു. അത് ഞാൻ ഭയങ്കരമായി എൻജോയ് ചെയ്യുന്നുണ്ട്. ട്രോൾ ചെയ്യുക എന്നതൊരു കലയാണ്. അതൊരു വലിയ കഴിവാണ് ഞാനതിനെ അഭിനന്ദിക്കുന്നു. ചിലപ്പോൾ ചിലതൊക്കെ മോശമാകാറുമുണ്ട്. ” -പൃഥ്വിരാജ് പറയുന്നു.
prithviraj about trolls