“രാഷ്ട്രീയത്തിലേക്കുണ്ടോ , ഏത് പാർട്ടിയോടാണ് താൽപര്യം ?” – നിലപാട് വ്യക്തമാക്കി പ്രിത്വിരാജ്

സകല മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ആളാണ് പ്രിത്വിരാജ് . നടനായി അരങ്ങേറ്റം കുറിച്ചെങ്കിലും ഇപ്പോൾ നിർമ്മാതാവായും സംവിധായകനുമൊക്കെയായി തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് പ്രിത്വിരാജ്. ലൂസിഫറിൽ മോഹൻലാലിനെ നായകനാക്കി സംവിധായകനായും നയനിലൂടെ നിർമ്മാതാവായും പ്രിത്വിരാജ് അരങ്ങേറ്റം കുറിക്കുന്നത് .

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സജീവ ചർച്ച സാധാരണ സിനിമ താരങ്ങളെ പോലെ രാഷ്ട്രീയത്തിലും ഒരു കൈ പൃഥ്വിരാജ് നോക്കുമോ എന്നാണ്. ഇപ്പോൾ ലൂസിഫറിന്റെയും നയന്സിന്റെയും പ്രൊമോഷനുകളുടെ ഭാഗമായി മാധ്യമങ്ങൾക്ക് മുൻപിൽ പ്രിത്വിരാജ് സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ മുപ്പതുകളിൽ നിൽക്കുന്ന നടനോട് രാഷ്ട്രീയ താല്പര്യങ്ങളെ പറ്റി ചോദിക്കുന്നത് പതിവാണ്. എന്നാൽ വര്ഷങ്ങള്ക്കു ശേഷം എന്തായിരിക്കും എന്നതിൽ വ്യക്തമായ മുൻവിധി ഉള്ളയാളാണ് പ്രിത്വിരാജ്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച്‌ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.തനിക്ക് രാഷ്ട്രീയത്തില്‍ അഭിരുചിയില്ല എന്ന് താരം തുറന്നു പറയുന്നു. എന്നാല്‍ നടന്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ‘

ചുറ്റും നടക്കുന്ന സംഭവങ്ങളിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രകാശ് രാജ് എത്രത്തോളം അസ്വസ്ഥനാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആശയം പ്രചരിപ്പിക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ട്. ചില ആശയങ്ങള്‍ വളരെ മികച്ചതാണ്. ‘ പൃഥ്വിരാജ് വ്യക്തമാക്കി.

നയനില്‍ താരത്തിനൊപ്പം പ്രകാശ്രാജും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറാണ്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് നിര്‍മിക്കുന്നത്.

prithviraj about his politics

Sruthi S :