“അന്ന് പതിനെട്ടു വയസിൽ ആരെങ്കിലും പറഞ്ഞു തരുന്നത് ചെയ്യാൻ കാത്തിരിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ ഞാൻ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാവരും ഇരിക്കുന്നത് ” – പൃഥ്വിരാജ്

അഭിനേതാവായി സിനിമ രംഗത്തെത്തി ചെറിയ പ്രായത്തിനുള്ളിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പ്രിത്വിരാജിന് സാധിച്ചു. ഇപ്പോൾ ലൂസിഫറിൽ സംവിധായകനായും നയനിലൂടെ നിർമാണ രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ് പൃഥ്വിരാജ് . ഇതുവരെ കാണാത്ത ഒരു പ്രിത്വിരാജിനെ ഇതിലൂടെ കാണാൻ സാധിക്കുമോ എന്നൊരു ചോദ്യം അപ്പോൾ ബാക്കിയാണ് .ഇതിനു പൃഥ്വിരാജ് വ്യക്തമായി മറുപടി നൽകുന്നുണ്ട്.

“ഞാൻ അങ്ങനെ കരുതുന്നില്ല. കാരണം ആദ്യം ഞാൻ സിനിമയിലേക്ക് വന്നപ്പോൾ എനിക്ക് പതിനെട്ട് വയസുമായിരുന്നു വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് തന്നെ സെറ്റിൽ ചെന്നിരിക്കും ,ആരെങ്കിലും പറഞ്ഞു തരുന്നതുപോലെ ചെയ്യും. അവർ പറഞ്ഞു തരാൻ കാത്തിരിക്കും.

എന്നാൽ ഇപ്പോൾ നൂറിൽ 99 ശതമാനവും ഞാൻ സെറ്റിൽ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാരണം ഇതുവരെ ചെയ്ത സിനിമയുടെ എണ്ണം കൊണ്ട് ഞാൻ സീനിയർ ആണ്. അതുകൊണ്ട് തന്നെ എനിക്ക് അവിടെ എന്താണ് പ്രാധാന്യം എന്ന് മനസിലാക്കാൻ സാധിക്കുന്നു. അതാണ് വെത്യാസം. അല്ലാതെ അപ്പോഴും ഇപ്പോഴും എന്നെ എല്ലാവർക്കുമറിയാവുന്നതാണ്. ” – പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ് തുറന്നത്.

prithviraj about his movie experiences

Sruthi S :