ആ പ്രവണതയോട് എനിക്ക് എതിർപ്പാണെങ്കിലും ഞാനും അതിന്റെ ഭാഗമായി പോയി – പൃഥ്വിരാജ്

മലയാള സിനിമയിൽ അടുത്തിടെ കണ്ടു വന്ന പ്രവണതയാണ് ബജറ്റ് പറഞ്ഞു സിനിമയെ മാര്ക്കറ്റ് ചെയ്യുക എന്നത്. അതൊരു തെറ്റായ പ്രവണത ആണെന്നും സിനിമയുടെ മൂല്യമനുസരിച്ച് മാർക്കറ്റ് ചെയ്യപ്പെടണമെന്നുമൊക്കെ പ്രതികരിച്ചവർ ഉണ്ട്. തന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ 200 കോടിയിലേക്ക് അടുക്കുമ്പോൾ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ് .

“ആ പ്രവണതയോട് എനിക്ക് വിയോജിപ്പുണ്ട്. ഞാനുമൊക്കെ അത്തരം മാര്‍ക്കറ്റിംഗില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു സിനിമ ഇത്ര കോടി ബഡ്ജറ്റിന്റെ സിനിമയാണ് എന്ന് പറഞ്ഞല്ല ഒരു സിനിമ പ്രേക്ഷകന്റെ മുന്നിലേക്ക് എത്തിക്കേണ്ടത്.

ഒരു കാലത്ത് ഈ സിനിമ വലിയ വിജയമാണ് നിങ്ങള്‍ ആ വിജയത്തില്‍ പങ്ക് ചേരണം എന്ന് പറഞ്ഞിരുന്നതിന്റെ മറ്റൊരു രീതിയാണ് ഇപ്പോള്‍ പുറത്ത് പറയുന്ന കോടിക്കണക്ക്. ആദ്യദിനം ഇത്ര നേടി എന്ന സിനിമയുടെ വാണിജ്യവശം പ്രേക്ഷകന്‍ അറിയേണ്ടതല്ല. സിനിമ നല്ലതാണോ, പ്രേക്ഷകന് ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നത് മാത്രമാണ് കാര്യം.

prithviraj about budget marketing

Sruthi S :