പാച്ചിക്ക ആണ് പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ആദ്യ സ്ക്രീൻ ടെസ്റ്റ് നടത്തിയത്.ഒപ്പം ഒരു പെൺ കുട്ടിയും ഉണ്ടായിരുന്നു ;അവളെ ഇപ്പോൾ നിങ്ങൾ നല്ല പോലെ അറിയും -പൃഥ്വിരാജ്

ഫാദർ നെടുമ്പാളി ആയാണ് പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ഫാസിൽ എത്തുന്നത് .സിനിമയിലെ ഒരു പ്രധാന കഥാപാത്രം കോടിയാണ് ഫാസിൽ ചെയ്യുന്നത് .

ഫാസില്‍ ഒരു മികച്ച നടനാണെന്ന് മനസ്സിലാക്കുന്നത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്ബോഴാണെന്ന് പൃഥ്വി പറയുന്നു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫാസില്‍ എന്നല്ല പാച്ചിക്ക എന്നാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നെ കണ്ടപ്പോള്‍ പാച്ചിക്ക അമ്മയോട് പറഞ്ഞു. എനിക്ക് ഇവനെ സ്ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്ന്. അങ്ങനെ പാച്ചിക്ക പറഞ്ഞതുപോലെ ഞാന്‍ സ്ക്രീന്‍ ടെസ്റ്റിന് ചെന്നു. എനിക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

സീന്‍ എടുക്കും മുന്‍പ് പാച്ചിക്ക ഞങ്ങള്‍ക്ക് എങ്ങനെ അഭിനയിക്കണമെന്ന് വിവരിച്ചുനല്‍കി. ആദ്യം എനിക്ക് പറഞ്ഞുതന്നു. തൊട്ടുപിന്നാലെ ആ പെണ്‍കുട്ടിക്കും. ഞാന്‍ അദ്ഭുതപ്പെട്ടുപ്പോയി. അന്ന് എനിക്ക് മനസ്സിലായി അദ്ദേഹം ഒരു മികച്ച നടനും കൂടിയാണെന്ന്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആ പെണ്‍കുട്ടി അസിന്‍ തോട്ടുങ്കല്‍ ആണ്.


ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചെയ്യാൻ പാച്ചിക്ക ആണ് ഏആഠവും അനുയോജ്യമെന്ന് ഹോണി .അങ്ങനെ ആണ് ആണ് പാച്ചിക്കയെ നേരിൽ കാണാൻ പോകുന്നത് .ഫോൺചെയ്തു പറഞ്ഞാൽ ചിലപ്പോ നോ പറഞ്ഞാലോ എന്ന പേടി ആയിരുന്നു കാരണം .അദ്ദേഹം നോ പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ.പാച്ചിക്കയോട് നേരിൽ പോയി ഇതാണ് കഥാപാത്രം എന്നും നോ പറയരുത് അഭിനയിക്കണം എന്നും പറഞ്ഞു അങ്ങനെ ആണ് പാച്ചിക്ക ഫാദർ നെടുമ്പള്ളി ആയ ലൂസിഫറിൽ എത്തുന്നത് – പൃഥ്വിരാജ് പറയുന്നു.

prithviraaj about his first screening test

Abhishek G S :