‘എന്റെ മികച്ച സമയം ഇനി വരാനിരിക്കുന്നതേ ഉള്ളൂ;വിജയ പരാജയം എന്നെ ബാധിക്കാറില്ല ; പൃഥ്വിരാജ്

2001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിൽ തുടക്കം കുറിക്കുന്നത് . മലയാള സിനിമയിലെ ഇന്നത്തെ സൂപ്പർ സ്റ്റാർ ആണ് നടൻ പൃഥിരാജ്. നന്ദ​നം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തെത്തിയ പൃഥിരാജ് ഇന്ന് മലയാളത്തിലെ പ്രമുഖ ഫിലിം മേക്കേഴ്സിൽ ഒരാളാണ്. കാപ്പയാണ് പൃഥിയുടെ ഏറ്റവും പുതിയ സിനിമ.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ​ഗദീഷ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ തുടങ്ങയവരും അഭിനയിക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി എഡിറ്റോറിയലിന് പൃഥിരാജ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘എന്റെ കരിയറിന്റെ രണ്ടാം പകുതി കുറച്ച് കൂടെ എന്റെ കൺട്രോളിൽ ആയിരുന്നു. മുപ്പത് വയസ്സായപ്പോഴേക്കും ഞാൻ കടന്ന് ചെല്ലുന്ന പല സിനിമാ സെറ്റുകളിലെയും ഏറ്റവും പ്രായം കുറഞ്ഞ, എന്നാൽ ഏറ്റവും എക്സ്പീരിയൻസ് ഉള്ള നടൻ ഞാൻ ആയിരുന്നു’

‘ഞാൻ എൻജോയ് ചെയ്യുന്ന ഫേസ് ആണ്. തീരുമാനങ്ങൾ എന്റെ കൈയിലാണ്. ഞാൻ അഭിനയിക്കുന്ന മാത്രം സിനിമ ആണെങ്കിലും അതിൽ ഒരു ഡിസിഷൻ മേക്കിം​ഗ് എന്ന പോയിന്റ് വരുമ്പോൾ പലപ്പോഴും എന്നോടാണ് ചോദിക്കുന്നത്. രാജു എന്ത് പറയുന്നു എന്ന് നോക്കാമെന്ന്’

‘ആ റെസ്പോൺസിബിലിറ്റി ഞാൻ ഭയങ്കരമായി എൻജോയ് ചെയ്യുന്നു. ഗോൾഡിന് സംഭവിച്ച് എന്താണെന്ന് എനിക്കറിയില്ല. ഓരോ സിനിമയും എന്ത് കൊണ്ട് വർക്ക് ആയില്ല എന്ന കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞാൽ നമ്മളാരും അത്തരം സിനിമകൾ ചെയ്യില്ലല്ലോ. ​ചില സിനിമകൾ വർക്ക് ആവില്ല, ​ഗോൾഡ് പ്രേക്ഷകർക്കിടയിൽ വർക്ക് ആയില്ല. ഇറ്റസ് ഓക്കെ. ​ഗോൾഡ് മാത്രമല്ലല്ലോ’

വിജയ പരാജയത്തിൽ ഞാൻ ഡി അറ്റാച്ച്ഡ് ആണ്. കാപ്പ ബ്ലോക് ബസ്റ്റർ ആയാലും ഡിസാസ്റ്റർ ആയാലും മറ്റന്നാൾ എനിക്ക് ഒരേ പോലത്തെ ദിവസം ആയിരിക്കും, അങ്ങനെ വേണം എന്ന് ഞാൻ കരുതുന്നു. വിജയങ്ങളുടെ ലഹരിയിൽ പെട്ട് പോവാനും പരാജയങ്ങളുടെ ആഴത്തിൽ പെട്ട് പോവാനും വളരെ എളുപ്പമാണ്’

ഷാരൂഖ് ഖാൻ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ, അല്ലെങ്കിൽ അക്ഷയ് കുമാർ, അജയ് ജേവ്​ഗൺ, ഇവരിൽ ആരെങ്കിലും നന്നായി മലയാളം പഠിച്ച് മം​ഗലശേരി നീലകണ്ഠൻ ആയി അഭിനയിച്ചാൽ നമ്മൾ സ്വീകരിക്കുമോ. അത് പോലെ സ്വാഭാവികമായും ഒരു മലയാള നടൻ ഹിന്ദിയിൽ അഭിനയിക്കുമ്പോൾ ഇയാളുടെ മലയാള സിനിമ കണ്ടതല്ലേ എന്ന തോന്നൽ ഉണ്ടാവും. സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്”എന്റെ മികച്ച സമയം ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ഞാനന്ന് പറഞ്ഞതെല്ലാം ആ​ഗ്രഹങ്ങളാണ്. എല്ലാവർക്കും ആ​ഗ്രഹിക്കാം പക്ഷെ സ്വപ്നങ്ങൾ പിന്തുടരാൻ ഹാർഡ് വർക്ക് വേണം. ഞാനന്ന് പറഞ്ഞ കാര്യങ്ങൾക്ക് പരിശ്രമിച്ചു. അതിന് ഒരു റിവാർഡ് കിട്ടി. എത്തിപെടണമെന്നാ​ഗ്രഹിച്ച സ്ഥലത്ത് എത്തുന്നതല്ല എളുപ്പം, അവിടെ നിലനിൽക്കുന്നതാണ്’

താൻ മാത്രമല്ല അധ്വാനിക്കുന്നത് ദുൽഖറും ഫഹദുമെല്ലാം ഇത്തരത്തിൽ അധ്വാനിക്കുന്നവരാണെന്നും പൃഥിരാജ് പറഞ്ഞു. ഇന്ന് റിലീസ് ചെയ്ത കാപ്പയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കംപ്ലീറ്റ് ആക്ഷൻ സിനിമയാണ് കാപ്പ. തിരുവനന്തപരും ആണ് സിനിമയുടെ കഥാ പശ്ചാത്തലം.

AJILI ANNAJOHN :