ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്

ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്. കാട്ടകാമ്പാൽ സ്വദേശിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ജോർദാനിൽ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതൽ വെള്ളാനിക്കരയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.

കഴിഞ്ഞ ദിവസം ടീമിലെ മറ്റൊരാൾക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22 നാണ് ജോര്‍ദാനില്‍ ചിത്രീകരണത്തിനായി പോയ ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിയത്. ഭാഷാ പരിഭാഷകനായി ഷൂട്ടിങ് സംഘത്തോടൊപ്പം പോയ വ്യക്തിക്കാണ് രോഗം.

പൃഥ്വിരാജിന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയിരുന്നു. പരിശോധനാഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കില്‍ പങ്കു വെക്കുകയായിരുന്നു.

Noora T Noora T :