സത്യസന്ധയുടെയും നേരിന്റെയും ഉത്തമ ഉദാഹരണമാണ് നിങ്ങൾ, എവിടെയാണോ നിങ്ങള്‍ ഉള്ളത് അവിടെ നിന്നും ഉറപ്പായും തിരിച്ചെത്തും..

അയ്യപ്പനും കോശിയും’ കണ്ട് പൃഥ്വിരാജിന് ആശംസകളുമായി നടന്‍ വിഷ്ണു വിശാല്‍.

ബിജു മോനോനും പൃഥ്വിരാജിനേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും . മാലയാളത്തിൽ വീജ്യം നേടിയതിന് ശേഷം
ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

”ഹായ് പൃഥ്വിരാജ് സര്‍, അയ്യപ്പനും കോശിയും സത്യസന്ധയുടെയും നേരിന്റെയും ഉത്തമ ഉദാഹരണമാണ്…നിങ്ങളോടും ടീമിനോടും സ്‌നേഹം അറിയിക്കുന്നു. എവിടെയാണോ നിങ്ങള്‍ ഉള്ളത് അവിടെ നിന്നും ഉറപ്പായും തിരിച്ചെത്തും…ഒരു ആരാധകനും ഒരു അഭ്യുദയകാംക്ഷിയും എന്ന നിലയില്‍…ദെവം അനുഗ്രഹിക്കട്ടെ…” എന്നാണ് വിഷ്ണുവിന്റെ ട്വീറ്റ്.

പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ്. കൊറോണയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നുവെങ്കിലും വീണ്ടും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

prthiraj

Noora T Noora T :