“ആ മരണങ്ങളിൽ ഒന്ന് എന്റേതാകുമായിരുന്നു” – തലനാരിഴക്ക് രക്ഷപെട്ട സംഭവത്തെ പറ്റി പ്രീതി സിന്റ

“ആ മരണങ്ങളിൽ ഒന്ന് എന്റേതാകുമായിരുന്നു” – തലനാരിഴക്ക് രക്ഷപെട്ട സംഭവത്തെ പറ്റി പ്രീതി സിന്റ

പതിനാലു വര്ഷങ്ങള്ക്കു മുൻപാണ് ലോകത്തെ പതിനാലു രാജ്യങ്ങളിലായി സുനാമി ആഞ്ഞടിച്ചത് . 2,30,000 ആളുകളുടെ ജീവനെടുത്ത സുനാമിയിൽ താനും മരിച്ചിരുന്നേനെ എന്ന് ബോളിവുഡ് നടി പ്രീതി സിന്റ പറയുന്നു . ഡിസംബര്‍ 26 ന് ഫുക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് പ്രീതിയും കൂട്ടുകാരും സുനാമിയെ കണ്‍മുന്നില്‍ കണ്ടത്.

. ആ മരണങ്ങളില്‍ ഒന്ന് തന്റേതുമാവുമായിരുന്നു എന്നാണ് പ്രീതി ഓര്‍ത്തെടുക്കുന്നത്. ഇന്ത്യ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2018 നിടെയാണ് മരണത്തെ മുഖാമുഖം കണ്ട അനുഭവം പ്രീതി പങ്കുവച്ചത്.

“ഞങ്ങള്‍ അന്ന് ഫുക്കെറ്റിലായിരുന്നു. അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ഞാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്,” പ്രീതി ഓര്‍ത്തെടുക്കുന്നു.

ആ ഭയപ്പെടുത്തുന്ന സംഭവമാണ് തന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റായി മാറിയതെന്നും പ്രീതി കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന ചിന്ത ഉണ്ടായത് അപ്പോള്‍ മുതലാണെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ പ്രചോദനമായതു പോലും ആ സംഭവമാണെന്നും പ്രീതി വെളിപ്പെടുത്തി.

preity zinta about tsunami experience

Sruthi S :