പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയത്തിലാണോ? പ്രഭാസ് മനസ്സ് തുറക്കുന്നു!!!

പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയത്തിലാണോ? പ്രഭാസ് മനസ്സ് തുറക്കുന്നു!!!

ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജോഡിയാണ് പ്രഭാസും അനുഷ്‌കയും. ഇവരുടെ കൂട്ടുകെട്ട് പ്രണയമാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. ഇപ്പോഴിതാ ഈ താരങ്ങളുടെ പ്രണയത്തെപ്പറ്റി വ്യക്തമായൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രഭാസ്. കോഫി വിത്ത് കരൺ എന്ന പരിപാടിയിലാണ് താരം മനസുതുറന്നത്‌.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമായി മാറിയ നടനാണ് പ്രഭാസ്. ചിത്രത്തിലെ അമരേന്ദ്ര ബാഹുബലിയും ദേവസേനയും ജീവിതത്തിലും ഒന്നാകുമോ എന്നായിരുന്നു ആരാധകരുടെ കാലങ്ങളായുള്ള സംശയം. സിനിമ റിലീസായ കാലം മുതലേ, ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും, നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രഭാസും അനുഷ്‌കയും പറഞ്ഞിട്ടുണ്ട്.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ സംവിധായകന്‍ രാജമൗലിയും പ്രഭാസും റാണാ ദഗ്ഗുബാട്ടിയും എത്തിയപ്പോളായിരുന്നു, കരണ്‍ ഈ ചോദ്യം പ്രഭാസിനോട് ചോദിച്ചത്.

നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന്പ്രഭാസ് മറുപടി കൊടുത്തപ്പോള്‍ നിങ്ങളും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ എന്നുകൂടി ചോദിച്ചു. എന്നാൽ ചോദ്യത്തിന് കരണ്‍ ജോഹറിനെ പരിഹസിച്ചുകൊണ്ട്
‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,’ അതായിരുന്നു പ്രഭാസിന്റെ മറുപടി. ഇരുവരും തമ്മിൽ പ്രണയമില്ല, സുഹൃത്തുക്കൾ മാത്രമാണ് എന്ന് താരം മറുപടി നൽകി.

prbhas talk about his love with anushka

HariPriya PB :