80കളുടെ റീയൂണിയനിൽ മമ്മൂക്കയ്ക്ക് ഒപ്പം പ്രതാപ് പോത്തനും ഇല്ല; തന്നെ ആരും വിളിച്ചില്ലെന്ന് പ്രതാപ് പോത്തന്‍; പിന്തുണയുമായി ബാബു ആന്റണിയും!

എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നിരുന്നത് . ഓർമ്മകൾ പുതുക്കാനും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഒത്തുചേർന്നു. ആഘോഷ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, റഹ്മാന്‍, ലിസ്സി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തന്നെ ആരും റീയൂണിയന് ക്ഷണിച്ചില്ലെന്നുള്ള പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതാപ് പോത്തന് പിന്തുണയുമായി നടന്‍ ബാബു ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനുസംവിധായകനുമായതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.’ പ്രതാപ് പോത്തന്‍ കുറിപ്പില്‍ പറഞ്ഞു.

അവര്‍ ആരാണെന്ന് എനിക്ക് അറിയില്ല. അവരെ ഒഴിവാക്കൂ. ഇന്ന് നിങ്ങള്‍ ഈ നിലയിലെത്താന്‍ ഇവരില്‍ ആരും ഒരു സംഭാവനയും നല്‍കിയിട്ടില്ല. നിങ്ങള്‍ നല്ല സംവിധായകനും നടനുമാണ്.’ ബാബു ആന്റണി പോസ്റ്റിന് കമന്റായി കുറിച്ചു.

സമയം ചിത്രത്തിൽ മമ്മൂട്ടിയുടെ കാണാനില്ലെന്നാണ് ആരാധകരുടെ നിരാശ . താരം എവിടെയെന്നാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുഹാസിനി. ‘ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വർഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുഹാസിനിയുടെ മറുപടി. മറുപടി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Pratap Pothen

Noora T Noora T :