തിരഞ്ഞെടുപ്പിലെ പരാജയം;എന്റെ കരണത്തേറ്റ അടി:പ്രകാശ് രാജ്

കർണാടകയിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട നടൻ പ്രകാശ് രാജ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിച്ചു. തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ മുഖത്ത് കിട്ടിയ അടിയാണ്. കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നു. എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ് -പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.


വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജ് പിന്നിലായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോള്‍ അദ്ദേഹം കോപാകുലനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ബിജെപിയുടെ സിറ്റിങ് എം.പി പി.സി. മോഹനും കോണ്‍ഗ്രസിന്റെ റിസ്വാന്‍ അഷ്റഫുമായിരുന്നു പ്രകാശ് രാജിന്റെ എതിരാളികള്‍. പി.സി മോഹൻ വിജയം നേടുകയായിരുന്നു.

prakash raj about eleection result

HariPriya PB :