പ്രാണയുടെ നാളത്തെ റിലീസിനൊപ്പം സമ്മാനങ്ങളും; സമ്മാനങ്ങൾ നൽകുന്നത് മലയാളികളുടെ അഭിമാന താരം!!!

പ്രാണയുടെ നാളത്തെ റിലീസിനൊപ്പം സമ്മാനങ്ങളും; സമ്മാനങ്ങൾ നൽകുന്നത് മലയാളികളുടെ അഭിമാന താരം!!!

ലോക സിനിമ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോർമാറ്റിൽ റിലീസ് ആകുന്ന ചിത്രം പ്രാണ നാളെ റിലീസ് ആവുകയാണ്. ആരാധകർക്ക് ഇരട്ടി മധുരം നൽകാനാണ് പ്രാണയുടെ അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രാണ സെൽഫി കോണ്ടെസ്റ്റിന്റെ വിജയികളെ നാളെയാണ് തീരുമാനിക്കുന്നത്. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്.

ലഭിച്ച അറുപതോളം എൻട്രികളിൽ നിന്നായി 2 പേർക്കാണ് സമ്മാനം നൽകും. മലയാളികളുടെ അഭിമാനമായ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സമ്മാനമായ ഐ ഫോണുകൾ വിതരണം ചെയ്യുന്നത്. ജനുവരി 15 വരെയായിരുന്നു സെൽഫികൾ അയക്കാനുള്ള അവസാന തീയതി. നാളെ, ജനുവരി 17 ഉച്ചവരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

കേരളം മൊത്തമുള്ള തീയേറ്ററുകളിൽ വച്ചിരിക്കുന്ന പ്രാണയുടെ സ്റ്റാൻഡിസിനൊപ്പം സെൽഫിയെടുക്കുക എന്നതായിരുന്നു മത്സരം. അതിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 2 സെൽഫിക്ക് ഐ ഫോൺ 8, ഐ ഫോൺ 7 ഉം സമ്മാനമായി ലഭിക്കുന്നത്. വിജയിയെ നിത്യാമേനോൻ ഒഫീഷ്യലി പ്രഖ്യാപിക്കും.

ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് പ്രാണ. ഹൊറർ ചിത്രമായ പ്രണയിൽ നിത്യാ മേനോനാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരിടവേളക്ക് ശേഷം നിത്യ മലയാളത്തിൽ അഭിനയിക്കുന്നചിത്രം കൂടിയാണ് പ്രാണ.

വി കെ പ്രകാശ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്നു. റസൂൽ പൂക്കുട്ടി തന്നെയാണ് ശബ്ദനിയന്ത്രണം നിർവഹിക്കുന്നത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പ്രാണ. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പി.സി ശ്രീറാമാണ്.

പ്രശസ്ത ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമൻ. ഇന്ത്യയിൽ ആദ്യമായി സിങ്ക് സൗണ്ട് ഫോർമാറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേസമയം ചിത്രീകരിക്കുന്നത്. എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ എന്നീ ബാനറുകളിൽ അനിത രാജ്, പ്രവീൺ. എസ്. കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണം സെൻട്രൽ പിക്ചേഴ്സിനാണ്.എഡിറ്റർ സുനിൽ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റിൽസ് ശ്രീനാഥ് ഉണ്ണികൃഷ്ണൻ, ഡിസൈൻസ് വിൻസി രാജ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.

praana selfie contest

HariPriya PB :