മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം തുടക്കമായി – പൂജ ചടങ്ങുകൾക്കൊപ്പം കടലിന്റെ നായകന്മാരും ഒരുങ്ങി !!!

മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം തുടക്കമായി – പൂജ ചടങ്ങുകൾക്കൊപ്പം കടലിന്റെ നായകന്മാരും ഒരുങ്ങി !!!

മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് ആരംഭിച്ചു. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ 75 ശതമാനവും അവിടെയാണ് ഷൂട്ട് ചെയ്യുന്നത്. മരയ്ക്കാർക്ക് വേണ്ട കപ്പലിന്റെ പൂർത്തിയായതായി ചിത്രം പുറത്തുവിട്ട അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദ്യത്തെ നേവല്‍ ഡിഫെന്‍സ് സംഘടിപ്പിച്ചതും മരക്കാറാണ്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാര്‍’ എന്ന് മുന്‍പ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. ‘തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയില്‍ ഒരുക്കാനാണ് പ്ലാന്‍. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നില്ല’, എന്നാണ് പ്രിയദര്‍ശന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

pooja photos of marakkar – arabikkadalinte simham

Sruthi S :