നാല്പതുകളിലെ തന്റെ ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി പൂജ ബത്ര

നിമിഷനേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങി നിന്ന താരമായിരുന്നു നടി പൂജ ബത്ര. 1997ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളത്തിന്റെ താരരാജാക്കന്മാർക്കൊപ്പം മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻ നിര നായകന്മാർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട് . ഇതിനുപുറമേ , മുന്‍ മിസ് ഇന്ത്യ കൂടിയാണ് താരം. 2017 ല്‍ പുറത്തിറങ്ങിയ ‘മിറര്‍ ഗെയിം’എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്.

കഴിഞ്ഞ കുറെ കാലമായി താരം സിനിമയിൽ സജീവമല്ലെങ്കിൽ പോലും സമൂഹമാധ്യമത്തിൽ നിറസാന്നിധ്യമാണ് താരം . തന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തവും താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇതായിപ്പോൾ ആരാധകരോട് തന്റെ ഫിറ്റ്നസ് സീക്രട്ട് പങ്കുവെച്ചിരിക്കുകയാണ് താരം . സമൂഹമാധ്യമത്തിലൂടെ തന്റെ വ്യായാമ ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ ഫിറ്റ്നസ് രഹസ്യം താരം വെളിപ്പെടുത്തിയിരിക്കുന്നത് .

വീക്കെന്‍ഡ് വൈബ്‌സ് എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . ഇൻസ്റ്റഗ്രാമിലൂടെയാണ്താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകളുടെ പ്രളയമാണ് പെയ്തൊഴുകുന്നത് . തന്റെ 42 വയസ്സില്‍എത്തിനിൽക്കുമ്പോൾ എങ്ങനെയാണ് ഇത്രയേയും ഫിറ്റ്നസ് ആകുന്നതെന്നാണ് എല്ലാവര്ക്കും അറിയേണ്ടത് .

യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് . ഇതാണിപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

pooja batra- fitness secret-reveals-social media

Noora T Noora T :