പൂവാറിൽ ബോട്ടിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളെ അസഭ്യം പറഞ്ഞും ബോട്ടിലിടിപ്പിച്ചും കായലിനു നടുവിൽ ആക്രമിച്ച് ഒരുകൂട്ടം ആളുകൾ -കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലേക്കോ ?

പൂവാറിൽ ബോട്ടിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളെ അസഭ്യം പറഞ്ഞും ബോട്ടിലിടിപ്പിച്ചും കായലിനു നടുവിൽ ആക്രമിച്ച് ഒരുകൂട്ടം ആളുകൾ -കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലേക്കോ ?

കേരളത്തിൽ പ്രളയം കഴിഞ്ഞു പുനര്നിര്മാണത്തിലാണ് മലയാളികൾ. വളരെ പെട്ടന്ന് കേരളത്തെ പഴയ നിലയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പ്രളയം ഏറ്റവും അധികം ബാധിച്ചത് ടൂറിസത്തിനാണ് . അടുത്ത മാസം പോലും കേരളത്തിൽ ഒരു ബുക്കിങ്ങും വിനോദ സഞ്ചാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അത്തരം പ്രതിസന്ധികൾ നില്കുമ്പോളും കേരളത്തിന്റെ പല ഭാഗങ്ങളിലും വിനോദ സഞ്ചാരികൾക്ക് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്.

പൂവാർ വിനോദ സഞ്ചാര മേഖലയിൽ കായലിൽ ബോട്ടിങ്ങിനു എത്തിയ കുട്ടികളടങ്ങിയ വിനോദ സഞ്ചാരികളെയാണ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. യൂണിയൻ പ്രശ്‌നത്തിന്റെ പേരിൽ കായലിനു നടുക്ക് വച്ച് സഞ്ചാരികൾ ഉൾപ്പെട്ട ബോട്ട് തടയുകയും കുട്ടികളെ അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സഞ്ചാരികൾക്കൊപ്പമുള്ള മലയാളിയാണ് പങ്കു വാഹത്ത.

കൂട്ടമായെത്തി ബോട്ടിലിടിപ്പിച്ച് സഞ്ചാരികളെ ഭയപ്പെടുത്തിയ ആളുകൾ യൂണിയൻ പ്രശ്നത്തിന്റെ പേരിലാണെന്നാണ് പറയുന്നത്. കേരളത്തിന്റെ വലിയൊരു വരുമാന മാർഗമായ വിനോദ സഞ്ചാരം ഇത്തരം സംഭവങ്ങളിലൂടെ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണ്.

political activists violence to tourists

Sruthi S :