ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനുള്ള അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു !!!

ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനുള്ള അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു !!!

പ്രളയ ബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പുകളിലൂടെ വളരെയധികം സഹായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇതിലൂടെ നിരവധി അട്ടിമറികളും നടക്കുന്നുണ്ട്. കോട്ടയത്ത് നിന്നും പ്രളയ ബാധിതർക്ക് നൽകാൻ കരുതിയിരുന്ന വസ്ത്രങ്ങളും മറ്റും കാണാതായി. മോഷ്ടിച്ചത് പോലീസുകാരിയും. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാൻ സ്‌റ്റേഷനിൽ കരുതിയിരുന്ന പുത്തൻ അടിവസ്ത്രങ്ങളും നൈറ്റികളും ആണ് മോഷ്ടിച്ചത് .

ആറ് കാറുകളിൽ നാപ്കിൻ ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തി. സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യേണ്ട സാധനങ്ങൾ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാൻ ഈ സീനിയർ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങൾ കടത്തുകയായിരുന്നു വെന്നാണ് ആക്ഷേപം. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്‌റ്റേഷനിലെ സി.സി ടി.വിയിൽ ഈ ദൃശ്യമുണ്ട്. പൊലീസുകാരി 34 നൈറ്റികൾ ഉൾപ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്‌ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്. അടിവസ്ത്ര പായ്‌ക്കറ്റുകൾ കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

police steal relief materials

Sruthi S :