“ഒടിയന്റെ ഡിസ്‌കഷന്‍ വന്നപ്പോള്‍ ഞാന്‍ ആദ്യമേ തുറന്നു പറഞ്ഞ കാര്യം ഞങ്ങള്‍ക്ക് ഇതില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ പ്രയാസമുണ്ടെന്നാണ്” – പീറ്റർ ഹെയ്‌ൻ

“ഒടിയന്റെ ഡിസ്‌കഷന്‍ വന്നപ്പോള്‍ ഞാന്‍ ആദ്യമേ തുറന്നു പറഞ്ഞ കാര്യം ഞങ്ങള്‍ക്ക് ഇതില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ പ്രയാസമുണ്ടെന്നാണ്” – പീറ്റർ ഹെയ്‌ൻ

ഒടിയൻ തരംഗം അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാധകരെല്ലാം വലിയ ആവേശത്തിലാണ് ഓടിയനായി കാത്തിരിക്കുന്നത്. ഒടിയനിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഒന്നാണ് മാണിക്യന്റെ ആക്ഷൻ രംഗങ്ങൾ. പീറ്റർ ഹെയ്‌നാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായി നൂറു കോടി വാങ്ങിയ പുലിമുരുകന് ആക്ഷൻ ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആയിരുന്നു.

പുലിമുരുകനേക്കാള്‍ ചലഞ്ചിംഗായിരുന്നു ഒടിയന്‍ എന്നാണ് പീറ്റര്‍ ഹെയ്ന്‍ പറയുന്നത്.’ഒരു വര്‍ഷം 8 സിനിമകള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. ഒരു ദിവസം പോലും അവധി എടുക്കാറില്ല. ഒടിയനെ പറ്റി സംവിധായകന്‍ ആദ്യമായി പറയുമ്ബോള്‍ ഞാന്‍ ചോദിച്ച ചോദ്യം നിങ്ങള്‍ ഇപ്പോള്‍ എന്നോട് പറഞ്ഞത് ഒരു സാധാരണ സിനിമയെ പറ്റി അല്ല എന്നാണ്. എന്നാല്‍ അദ്ദേഹത്തിന് ഇത് നന്നായി പൂര്‍ത്തിയാക്കാം എന്നതില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. പുലിമുരുകന്‍ ഞങ്ങള്‍ വിശ്വസിച്ചതിനേക്കാള്‍ നന്നായി വന്നു. അത് മോഹന്‍ലാല്‍ സാറിന്റെ കഠിനാധ്വാനം കൂടെ കൊണ്ടാണ്. ഒടിയന്റെ ഡിസ്‌കഷന്‍ വന്നപ്പോള്‍ ഞാന്‍ ആദ്യമേ തുറന്നു പറഞ്ഞ കാര്യം ഞങ്ങള്‍ക്ക് ഇതില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ പ്രയാസമുണ്ടെന്നാണ്.’

‘കാരണം ഒടിയനില്‍ അത്രമേല്‍ എഫര്‍ട്ട് ഞങ്ങളില്‍ നിന്ന് വേണം. ഒടിയന്‍ എന്ന ചിത്രം ചെയ്യാന്‍ എനിക്കോ എന്റെ ടീമിനോ ഡയറക്ടറിനോ ഉള്ള പ്രയാസങ്ങളേക്കാള്‍ ഏറെ മുകളില്‍ ആയിരിക്കും മോഹന്‍ലാലിനുള്ളത് എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. കാരണം മൃഗങ്ങളായി മാറി അവരെ പോലെ ആക്ഷന്‍ രംഗങ്ങളില്‍ എത്തുക എന്നത് പറയുന്നതുപോലെ എളുപ്പമല്ല. എന്നാല്‍ മോഹന്‍ലാലിന്റെ കഠിനാധ്വാനം ഈ വെല്ലുവിളികള്‍ക്കെല്ലാം മേലെയായിരുന്നു. പുലിമുരുകനെക്കാള്‍ ഏറെ ഏറെ ചലഞ്ച് ആണ് ഈ ചിത്രം എനിക്ക് നല്‍കിയത്. എനിക്കി സിനിമയിലുള്ള വിശ്വാസം വളരെ വലുതാണ്. ഞാന്‍ എവിടെ പോയാലും ഈ ചിത്രത്തെ പറ്റി ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. രജനികാന്ത് ചിത്രം പേട്ട യുടെ സെറ്റില്‍ വച്ചും അണിയറക്കാര്‍ ഒടിയനെ കുറിച്ച്‌ ചോദിച്ചിരുന്നു’പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

peter hein about pulimurukan and odiyan

Sruthi S :