പേരൻപിന് റേറ്റിംഗ് 5/ 5 ..ചിത്രം നാളെ തിയേറ്ററുകളിൽ ..

VIDHYA

ചലച്ചിത്ര ആരാധകര്‍ ആകംഷയോടെ കാത്തിരുന്ന ചിത്രമാണ് പേരന്‍പ്. ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും വീഡിയോകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നിരൂപകരും പ്രേക്ഷകരും നല്‍കിയ പോസിറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പുറമെയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ചിത്രത്തിന് നല്‍കിയ റേറ്റിംഗ് കണ്ട് സിനിമാലോകം അമ്പരന്നിരിക്കുകയാണ്.

അഞ്ചില്‍ അഞ്ചാണ് രമേഷ് ബാല പേരന്‍പിന് നല്‍കിയ റേറ്റിംഗ്. ഇത് ഒരു ചരിത്ര സംഭവം തന്നെയായിരിക്കും. ആദ്യമായാണ് രമേഷ് ബാല ഒരു ചിത്രത്തിന് മുഴുവന്‍ റേറ്റിംഗ് നല്‍കുന്നത്. സംവിധായകന്‍ റാമിന്റെയും മമ്മൂട്ടിയുടെയും മാസ്റ്റര്‍ പീസ് ആണ് പേരന്‍പ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിരവധി സംവിധായകരും മറ്റ് പ്രമുഖരും ചിത്രത്തെക്കുറിച്ച് നേരത്തേതന്നെ മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. മമ്മൂക്കയെ കഴിഞ്ഞേ മറ്രൊരു നടനുള്ളൂവെന്നായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പേരന്‍പ് തന്നെ അതിയശയിപ്പിച്ചുവെന്നും മലയാളത്തിലെ എക്കാലത്തെയും പുതുമുഖമാണ് മമ്മൂട്ടിയെന്നും സത്യന്‍ അന്തിക്കാടും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പ്രീമി.ര്‍ ഷോക്ക് ശേഷം അഭിപ്രായപ്പെട്ടു.

സിനിമ കണ്ടിരങ്ങിയ ആ വിങ്ങല്‍ ഇപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ലെന്നായിരുന്നു കമലിന്റെ അഭിപ്രായം. പേരന്‍പ് തന്നെ ഉലച്ച്കളഞ്ഞതായും മമ്മൂട്ടിയുടെ അഭിനയത്തെക്കുരിച്ച് പറയാന്‍ വാക്കുകളില്ലെന്നുമായിരുന്നു സിബി മലയില്‍ പറഞ്ഞത്. 1991 ലെ മമ്മൂക്കയുടെ അമരം കണ്ടശേഷമാണ് സംവിദാനത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. എന്നെങ്കിലുമൊരിക്കല്‍ ഒരു ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അത് മമ്മൂക്കയെ വെച്ചാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ചിത്രത്തിന്‍രെ സംവിധായകന്‍ റാം പറഞ്ഞു. മമ്മൂക്കയുടെ സൗന്ദര്യം കുറക്കാനാണ് അദ്ദേഹത്തിന് ഈ ചിത്രത്തില്‍ താടി നല്‍കിയതെന്നും റാം കൂട്ടിച്ചേര്‍ത്തു. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലാന്‍ ടാക്‌സി ഡ്രൈവറാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അബിനയിക്കുന്നത് സാധനയാണ്. രണ്ടായിരത്തിന് ശേഷം വൈകാരിക തലത്തിലുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്തത് വളരെ കുറവാണെന്ന് തന്നെ പറയാം. കാഴ്ച, ഡാനി,പത്തേമാരി, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെയെല്ലാം മമ്മൂട്ടി എന്ന പ്രതിഭ പ്രേക്ഷകനെ വേകാരികമായി മറ്റൊരു ലോകത്തെത്തിച്ചിരുന്നു. എന്നാല്‍ ഒരു സമയത്ത് അത്തരം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു മമ്മൂട്ടി എന്ന അനശ്വര പ്രതിഭയെ തേടിയെത്തിയിരുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പേരന്‍പിലെ അമുദന്‍.

കട്രത് തമിഴും തങ്കമീന്‍ തരമണിയുമൊക്കെയൊരുക്കിയ റാമിന്റെ സംവിധാന ജീവിതത്തിലെ ഒരു ബ്രേക്കായിരിക്കും ഈ ചിത്രമെന്നത് നിസ്സംശയം പറയാം.അതേസമയം പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം തമിഴില്‍ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന്ത്. മറ്റൊരു അന്യബാഷാ നടനും ലഭിക്കാത്ത വരവേല്‍പ്പ് നല്‍കാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്‍രെ റിലാസിന് മുന്‍പേ തന്നെ തമിഴ് രസികര്‍ മന്‍ട്രം എല്ലാ ജില്ലയിലും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്.

ചെന്നൈ എഫ് സി താരം സി.കെ.വിനീത് ആണ് ചെന്നൈയിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. കോളി#്‌വുഡിനൊപ്പം നലയാള ചലച്ചിത്രലോകവും ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പി.എല്‍ തേനപ്പന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. വിജയ് യേശുദാസ്,കാര്‍ത്തിക്, ശ്രീറാം പാര്‍ത്ഥസാരഥി,മധു അയ്യര്‍ എന്നിവര്‍ ആലപിച്ച നാല് ഗാനങ്ങലാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രം നാളെ തിയ്യേറ്ററുകലിലെത്തും.

peranbu movie rating

Sruthi S :