ലൈംഗികാരോപണം, ഹോട്ട് സ്റ്റാറിലെ ഓണ്‍ എയര്‍ വിത്ത് എഐബി മൂന്നാം സീസണ്‍ റദ്ദാക്കി !! മുകേഷിന്റെ പരിപാടിയും ചാനൽ അവസാനിപ്പിക്കുമോ ?!

ലൈംഗികാരോപണം, ഹോട്ട് സ്റ്റാറിലെ ഓണ്‍ എയര്‍ വിത്ത് എഐബി മൂന്നാം സീസണ്‍ റദ്ദാക്കി !! മുകേഷിന്റെ പരിപാടിയും ചാനൽ അവസാനിപ്പിക്കുമോ ?!

പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹോട്ട് സ്റ്റാറിലെ കോമഡി പരിപാടി ഓണ്‍ എയര്‍ വിത്ത് എഐബി റദ്ദാക്കി സ്റ്റാര്‍ ഗ്രൂപ്പ്. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ മാനിക്കുന്നുവെന്നും സ്റ്റാര്‍ ഗ്രൂപ്പിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

എഐബിയിലെ കോമഡി താരം ഉത്സവ് ചക്രവത്തിയും സ്ഥാപക അംഗം ഗുര്‍സിമ്രാന്‍ കംഭയും ലൈംഗികമായി ദുരുപയോഗിച്ചു എന്ന് ആരോപിച്ച്‌ യുവതികള്‍ രംഗത്ത് വന്നിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ ഈ ആരോപണത്തെ ഏറ്റെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്റ്റാര്‍ ഗ്രൂപ്പിന്റെ നടപടി.

ലൈംഗികാരോപണത്തെത്തുടര്‍ന്ന് ഹോട്ട് സ്റ്റാറിനും കോമഡി പ്രോഗ്രാമിനും എതിരായി വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നത്. അതേതുടര്‍ന്ന് ഉത്സവ ചക്രവര്‍ത്തിയുടെ രംഗങ്ങളുള്ള കോമഡി വീഡിയോകള്‍ ഹോട്ട് സ്റ്റാറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ട്വിറ്ററിലൂടെ തന്റെ പ്രവൃത്തികള്‍ക്ക് മാപ്പ് പറഞ്ഞ് ഉത്സവ് രംഗത്ത് വരികയും ചെയ്തിരുന്നു.

അതേസമയം, സ്റ്റാര്‍ ഗ്രൂപ്പ് ചാനലായ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം സെല്‍ മീ ദ ആന്‍സറിന്റെ അവതാരകന്‍ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്തു വന്നിരിക്കുകയാണ്. 13ാം തീയതി പരിപാടിയുടെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്. ഈ പരിപാടിയും ഒഴിവാക്കുമോ എന്ന ചോദ്യവുമായി ഏഷ്യാനെറ്റിന്റെ പോസ്റ്റിനു താഴെ കമന്റുകൾ പ്രത്യക്ഷപെട്ടു തുടങ്ങിയിട്ടുണ്ട്.

People against ‘Sell Me The Answer’ show hosted by Mukesh

Abhishek G S :