പേളിയെ തെറി വിളിച്ച് ജനങ്ങള്‍! ശ്രീനിഷിനെ തേയ്ച്ച പേളി മോതിരം ഊരി നല്‍കി പറഞ്ഞത്……

പേളിയെ തെറി വിളിച്ച് ജനങ്ങള്‍! ശ്രീനിഷിനെ തേയ്ച്ച പേളി മോതിരം ഊരി നല്‍കി പറഞ്ഞത്……

പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പേളി ശ്രീനിഷ് പ്രണയം പൊളിയുന്നു. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഒരു ദിവസം ബാക്കി നില്‍ക്കെ പേളി മാണി ബുദ്ധിപരമായി ഗെയിം കളിക്കാന്‍ തുടങ്ങി. ബിഗ് ബോസില്‍ തുടക്കം മുതല്‍ക്കെ പേളിയുടെ ഓരോ നീക്കവും ബുദ്ധിപരമായിരുന്നു. കളിയുടെ ഭാഗമായി എന്തും ചെയ്യാന്‍ പേളിയ്ക്ക് മടിയില്ലായിരുന്നു. അത്തരത്തില്‍ പേളിയുടെ ഒരു ഗെയിം മാത്രമായിരുന്നു ശ്രീനിഷോടുള്ള പ്രണയണവും എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയാണ്. പേളിയുടെ കള്ളക്കളികള്‍ ബോധ്യമയ ജനങ്ങള്‍ പേളിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്… പേളിയുടെ തേയ്പ്പിനെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. ബിഗ് ബോസ് മലയാളം വോട്ടിംഗ് സൈറ്റുകളില്‍ വോട്ടിംഗിന് താഴെയുള്ള കമന്റ് ബോക്‌സുകളിലാണ് പേളിയ്‌ക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നിരുന്നാലും വോട്ടിംഗില്‍ പേളിയാണ് മുന്നില്‍. പി.ആര്‍ ഏജന്‍സികളാണ് പേളിയ്ക്ക് വോട്ട് കൂടുതല്‍ കിട്ടാന്‍ സഹായിക്കുന്നത് എന്നും പൊതുവെ ആക്ഷേപമുണ്ട്… ബിഗ് ബോസ് കാണുന്ന മലയാളികള്‍ക്ക് പേളിയുടെ ഈ സ്വഭാവപ്രകൃതം ഇഷ്ടപ്പെടുന്നില്ലെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

ഒരു ദിവസം ബാക്കി നില്‍ക്കെ പേളി ഒടുവില്‍ അത് ചെയ്തു. ശ്രീനിഷിനെ ഒഴിവാക്കാനായി പേളി കാരണം കണ്ടുപിടിച്ചു നടക്കുകയായിരുന്നു ഒന്ന് രണ്ട് ആഴ്ച്ചകളായി. ഒടുവിലത് സംഭവിക്കുകയും ചെയ്തു. പേളിയുടെ ഈ മാറ്റം ശ്രീനിഷും ഷിയാസും സംസാരിച്ചിരുന്നു. പുറത്ത് വെച്ച് എന്താന്ന് വെച്ചാല്‍ അതുപോലെ ചെയ്യാമെന്ന് ഷിയാസ് ശ്രീനിഷിനോട് പറഞ്ഞിരുന്നു. കാരണം കണ്ടെത്താന്‍ കാത്തിരുന്ന പേളിയുടെ അടുത്ത് ഷിയാസ് എത്തിയതോടെ കാര്യങ്ങള്‍ പേളി വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയി. പേളി ശ്രീനിഷിനോട് സംസാരിക്കേണ്ടതുണ്ടെന്നും മനസ് തുറന്ന് സംസാരിക്കണമെന്നും ഷിയാസ് പറഞ്ഞു. എന്നോട് എന്തെങ്കിലുമുണ്ടെങ്കില്‍ അത് നേരിട്ട് പറയണമെന്നും അല്ലാതെ ഫ്രണ്ട്‌സിനോടല്ല പറയേണ്ടതല്ലെന്നും പേളി ഷിയാസിനോടു പറഞ്ഞു. നിനക്ക് ഞങ്ങള്‍ അടിയുണ്ടാക്കുന്നത് കാണണമോ എന്നും പേളി കൂട്ടിച്ചേര്‍ത്തു.

ശ്രീനിഷ് സുരക്ഷിതനായപ്പോള്‍ പേളിയ്ക്ക് സന്തോഷമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചതെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ ശ്രീനിഷ് അവിടെ എത്തുകയും ഇടപെടുകയും ചെയ്തു. തന്നെ കുറിച്ച് താനില്ലാത്തപ്പോള്‍ സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും പേളി പറഞ്ഞു. ശ്രീനിയും ഷിയാസും തന്നെ അവഗണിക്കുകയാണെന്ന് തങ്ങളുടെ ഇടയിലൊരു സുഹൃത്തായി മാത്രം നിന്നാല്‍ മതിയെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും തോന്നുന്നതൊക്കെയും പറയരുതെന്നും പേളി പറഞ്ഞു.

രാവിലെ മുതല്‍ ശ്രീനിഷ് തന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞ് പേളി ഷിയാസിനോട് പരാതി പറഞ്ഞു. എന്നാല്‍ ശ്രീനിഷും ഇതേ പരാതി ഉന്നയിച്ചു. ഒരുപാട് ജോലിയുള്ളതു കൊണ്ടാണെന്ന് മിണ്ടാത്തതെന്ന് പേളിയും. ഒടുവില്‍ പേളി സോറിയും പറഞ്ഞു. പുറത്ത് വെച്ച് നോക്കാമെന്നും പുറത്താണ് ശരിക്കുമുള്ള സ്വഭാവമെന്നും ശ്രീനിഷ് പറഞ്ഞു. പിന്നീട് ഉറങ്ങി കിടന്ന പേളിയെ എഴുന്നേല്‍പ്പിച്ച ശേഷം, ഇന്നേക്ക് നൂറാം നാള്‍ നിന്റെ കണ്ണീരു കൊണ്ട് ഞാന്‍ മുഖം കഴുകുമെന്ന് ഷിയാസ് പറഞ്ഞു. ശ്രീനിഷും ഒപ്പമുണ്ടായിരുന്നു.

ഷിയാസ് ഉള്ളതു കൊണ്ടാണ് തനിക്ക് ശ്രീനിയോട് സംസാരിക്കാന്‍ സാധിക്കാത്തതെന്നും പറഞ്ഞ് പേളി കരഞ്ഞു. തനിക്ക് ആരോടും അടിയുണ്ടാക്കേണ്ടെന്നും തന്റെ പപ്പയും മമ്മിയും ഇതൊക്കെ കാണുമെന്നും പറഞ്ഞാണ് പേളി കരഞ്ഞത്. ഷിയാസിനോട് പറയുന്നതിന് പകരം തന്നോട് സംസാരിക്കണമെന്ന് പേളി ശ്രീനിഷിനോട് പറഞ്ഞു. പേളിയെ വിളിച്ചു കൊണ്ട് പോകണമെന്ന് ഷിയാസ് ശ്രീനിയോട് പറഞ്ഞു. ഇതുപോലെയാണ് ജീവിതത്തിലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പേളി ശ്രീനിഷിനോട് പറഞ്ഞു. രാത്രി പേളിയും ശ്രീനിഷും മാത്രമുള്ള സമയത്ത് ഇരുവരും എല്ലാം സംസാരിച്ച് പരിഹരിച്ചു. തന്നെ പേളി അവഗണിക്കുന്നുവെന്ന് തോന്നുന്നതായി ശ്രീനിഷ് പറഞ്ഞു. മനപ്പൂര്‍വ്വമല്ല, ക്ഷീണവും താല്‍പര്യമില്ലാത്തതു കൊണ്ടുമാണ് സംസാരിക്കാതിരുന്നതെന്ന് പേളി പറഞ്ഞു. ഷിയാസിനോട് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ പേളി തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മറ്റുള്ളവരോട് പറയില്ലെന്ന വാക്ക് ശ്രീനിഷ് തെറ്റിച്ചെന്ന് പേളി പറഞ്ഞു.


ഇതിനിടെ പേളി ശ്രീനിഷ് നല്‍കിയ ആനവാല്‍ മോതിരം തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ബിഗ് ബോസില്‍ പേളി അസ്വസ്ഥയായിരുന്ന സമയത്ത് ശ്രീനിഷ് പേളിയ്ക്ക് തന്റെ ആനവാല്‍ മോതിരം സമ്മാനിക്കുകയായിരുന്നു. ധൈര്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മോതിരം നല്‍കിയതെന്ന് ശ്രീനിഷ് പറഞ്ഞിരുന്നു. അടുത്തിടെ എലിമിനേഷനില്‍ ആ മോതിരം തിരികെ നല്‍കുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പേളിയുടെ മറുപടി. എന്നാല്‍ കഴിഞ്ഞ ദിവസം വഴക്കിനിടെ പേളി മോതിരം തിരിച്ചു നല്‍കുകയും ഒടുവില്‍ ശ്രീനി തിരികെ എത്തിയപ്പോള്‍ പേളി വീണ്ടും മോതിരം തരാന്‍ ആവശ്യപ്പെടുകയുമായിരുന്നു… പേളിയുടെ ഈ ചാഞ്ചാടുന്ന മനസ്സും പ്രവൃത്തും ആളുകള്‍ക്ക് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Pearle Sreenish affair ends

Farsana Jaleel :