പോസിറ്റീവ് ആയി ഇരിക്കുന്നതിന്റെ രഹസ്യം ; അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും ജീവിതം ആസ്വദിക്കുന്നുണ്ടോ?; പേളി മാണി പറയുന്നു!

ഇന്ന് മലയാളികൾക്കിടയിൽ ഏറെ ആരാധകർ ഉള്ള താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്‌ലോഗര്‍, മോഡൽ എന്നിങ്ങനെ മിനിസ്‌ക്രനിലും ബിഗ് സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ്.

ബിഗ് ബോസ് ആദ്യ സീസണിലൂടെയാണ് പേളി കൂടുതൽ ശ്രദ്ധ നേടുന്നത്. പേളിയുടെ ജീവിതത്തിലും വഴിത്തിരിവായ ഷോ ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും.

ബിഗ് ബോസ് പ്രേക്ഷകർ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ഷോ പൂർത്തിയായി പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് ഇവർക്ക് നില എന്നൊരു മകളുണ്ട്. പേളിയും ശ്രീനീഷും നിലയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

വിവാഹം മുതൽ ഓരോ ദിവസം ഹീവിതത്തിൽ സംഭവിക്കുന്ന തങ്ങളുടെ വിശേഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് പേളിയും ശ്രീനിഷും. നിലയുടെ പ്രസവവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പ്രേക്ഷകർക്കും സുപരിചിതമാണ്.

ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് പേളി നൽകിയ മറുപടികളാണ് ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ വീഡിയോയിലൂടെയും മറ്റുമാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മാത്രമാണ് പേളി മറുപടി നൽകിയിരിക്കുന്നത് എന്നാണ് തോന്നുന്നത്.

Also read;
Also read;

പ്രസവാനന്തമുള്ള മുടികൊഴിച്ചിലിനെ എങ്ങിനെ പ്രതിരോധിച്ചു എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ബ്ലാക്ക് ചാം ഓയിലാണ് താന്‍ ഉപയോഗിച്ചത് എന്നാണ് പേളി അതിന് മറുപടി നൽകിയത്. ‘അവസ്ഥ’ എന്ന് വരും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇപ്പോൾ തന്നെ ഒരു അവസ്ഥയാണ് എന്നാണ് ശ്രീനിഷ് അതിന് വിഡിയോയിൽ വന്ന് നൽകിയ മറുപടി. ഡിസംബറിൽ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് പേളിയും വ്യക്തമാക്കി.

അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിക്കുന്നുണ്ടോ എന്നായിരുന്നു താരത്തോടുള്ള അടുത്ത ചോദ്യം, എന്റെ അത്യന്തമായ ലക്ഷ്യം ജീവിതം ആസ്വദിക്കുക എന്നതാണ്. എങ്ങനെയാണോ ഈ ജീവിതം, അതിനെ അങ്ങനെ തന്നെ ആസ്വദിക്കുകയാണ് എന്നാണ് പേളി നൽകിയ മറുപടി..

മനുഷ്യനായി ജനിച്ചിരുന്നില്ലെങ്കിൽ മറ്റെന്തായി ജനിക്കാൻ ആയിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന്, ചിത്രശലഭം എന്നായിരുന്നു പേളി നൽകിയ മറുപടി. പോസിറ്റീവ് ആയി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന ഒരാളുടെ ചോദ്യത്തിന്. എപ്പോഴും പോസിറ്റീവ് ആയിരിക്കാന്‍ താൻ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്, നെഗറ്റീവ് ആവാൻ എളുപ്പമാണെന്നും അങ്ങനെ ആവരുതെന്ന് താൻ സ്വയം ഓര്‍മപ്പെടുത്തി കൊണ്ട് ഇരിക്കുകയാണെന്നുമാണ് പേളി പറഞ്ഞത്.

Also read;

about pearle

Safana Safu :