പേ ടി എമ്മിന് പിടുത്തമിട്ട് റിസർവ് ബാങ്ക് – പുതിയ ഉപഭോക്താക്കളെ ചേർക്കാതെ പേ ടി എം

പേ ടി എമ്മിന് പിടുത്തമിട്ട് റിസർവ് ബാങ്ക് – പുതിയ ഉപഭോക്താക്കളെ ചേർക്കാതെ പേ ടി എം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ പണമിടപാട് സ്ഥാപനമാണ് പേ ടി എം . എന്നാൽ ജൂൺ 20 മുതൽ പേ ടി എം പുതിയ ഉപഭോക്താകകളെ ചേർക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ നിർദേശത്തെ തുടർന്നാണിതെന്നാണ് റിപ്പോർട്ട് .

ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ കൂടുതൽ സുരക്ഷയൊരുക്കണമെന്നും പേടിഎം പേമെന്റ് ബാങ്കിന് പ്രത്യേകം ഓഫീസ് വേണമെന്നും റിസർവ്ബാങ്ക് നിർദേശിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം ഉടനടി നിര്‍ത്തിവെക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടുവെന്നും പേടിഎം പേമെന്റ്‌സ് ബാങ്ക് മേധാവി രേണു സാഥി ഒരു ബാങ്കിങ് സേവനത്തിന്റെ തലപ്പത്തിരിക്കാന്‍ യോഗ്യയല്ല, അവരെ നീക്കം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടുവെന്നും ഇതേകുറിച്ച് വിവരം നല്‍കിയവര്‍ പറയുന്നു.

വെള്ളിയാഴ്ച പേടിഎം പുറത്തിറക്കിയ പ്രസ്താവനയിൽ രേണു സാഥി സ്ഥാനമൊഴിയുകയാണെന്നും കമ്പനിയിൽ തന്നെ പുതിയ സ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ഉപയോക്താക്കൾക്ക് പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതെന്താണെന്ന് പേടിഎം വ്യക്തമാക്കിയില്ല. എന്നാൽ അക്കൗണ്ട് തുറക്കുന്ന രീതി പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

paytm stops enrolling new users

Sruthi S :