ജന്മനസുകൾ കീഴടക്കി വിജയകിരീടവുമായി പട്ടാഭിരാമന്‍ പതിനഞ്ചാം ദിവസത്തിലേക്ക്

മലയാളികളുടെ മനസിൽ നടൻ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയ ചിത്രമാണ് പട്ടാഭിരാമൻ. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രം പ്രേക്ഷക മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്നതിന് പുറമേ, ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ വരെ അംഗീകാരം ചിത്രം ഇതിനോടകം നേടി കഴിഞ്ഞിരിക്കുകയാണ്. റിലീസായ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പലരും പറയാൻ മടിച്ച സമകാലിക പ്രസക്തിയുള്ള വിഷയത്തെ അതിശക്തമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് കണ്ണൻ താമരക്കുളം.

ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ പട്ടാഭിരാമന്‍ സിനിയില്‍ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രം വിജയകരമായി പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്.അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

pattabhiraman- successfully completed fifteen days

Noora T Noora T :