എമ്പുരാൻ്റെ വരവ് ! കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ !

മലയാള സിനിമയിൽ ഇതിഹാസം രചിക്കുകയായിരുന്നു ലൂസിഫർ . മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 200 കോടിയാണ് നേടിയത് . മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന നേട്ടവും ലൂസിഫറിനാണ്. മോഹൻലാലിനെ ആരാധകർ ഏറെ നാളായി കാണാൻ കൊതിച്ചിരുന്ന രീതിയിലുള്ള കഥാപാത്രമായിരുന്നു ലൂസിഫറിൽ . അതുകൊണ്ട് അത്ര മികച്ച രീതിയിൽ സ്വീകര്യതയും ലഭിച്ചു . ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യത , അതിനൊരു രണ്ടാം ഭാഗത്തിലേക്കും നയിച്ചു . അതികം വൈകാതെ തന്നെയാണ് എംപുരാൻ പ്രഖ്യാപിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കു വെക്കുകയാണ് മോഹൻലാൽ.

‘ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്ബുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

എമ്ബുരാന്‍ എന്ന ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതു മുതല്‍ പേരിന്റെ ഉത്പത്തിയെ കുറിച്ച്‌ കൗതുകകരമായ നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്‍പുരാന്‍/​​ എമ്ബുരാന്‍ എന്ന നാമത്തിന്റെ വകഭേദങ്ങളായിട്ടാവാം പിന്നീട് തമ്ബുരാന്‍, തമ്ബ്രാന്‍, തമ്ബ്രാ, എമ്ബ്രാ, എമ്ബ്രാന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ഉണ്ടായത് എന്നാണ് ഒരു നിരീക്ഷണം. നീലേശ്വരത്തും മറ്റും യാഗങ്ങള്‍ കഴിക്കുന്ന ബ്രാഹ്മരണയെും എമ്ബ്രാന്‍മാര്‍ എന്നു വിശേഷിപ്പിക്കാറുണ്ടെന്ന് ശബ്ദതാരാവലിയിലും പറയുന്നുണ്ട്. സമാനമായി എന്‍പോന്‍, എന്‍പെരുമാന്‍ തുടങ്ങിയ പ്രയോഗങ്ങളും നിലവിലുണ്ട്. തുളുനാട്ടിലെ ബ്രാഹ്മണര്‍ എന്നാണ് എന്‍പെരുമാന്‍ എന്ന വാക്കിന് ശബ്ദതാരാവലി നല്‍കുന്ന നിര്‍വ്വചനം.

‘തമ്ബുരാനും ദൈവത്തിനും ഇടയില്‍ നില്‍ക്കുന്ന ഒരു എന്‍റ്റിറ്റി’ എന്നാണ് ‘എമ്ബുരാന്‍’ എന്ന പേരിന് പൃഥ്വിരാജും മുരളി ഗോപിയും നല്‍കുന്ന വ്യാഖ്യാനം. മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ സിനിമ പ്രഖ്യാപനം ആയിരുന്നു L2 : എന്ന എമ്ബുരാന്‍. നടനവിസ്മയം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ലൂസിഫര്‍ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൈവരിച്ചതിന്റെ പ്രചോദനം ആയാണ് എമ്ബുരാന്‍ ഇനി വരാന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തെ ജീവിതത്തിലെ ധന്യനിമിഷം എന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ വിശേഷിപ്പിച്ചത്.

കേരളത്തില്‍ ഭൂരിഭാഗവും ചിത്രീകരിക്കുന്ന എമ്ബുരാന് വിദേശത്തും ലൊക്കേഷനുകളുണ്ടാകും. സ്ഥലങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ചിത്രീകരിക്കാനുള്ള അനുമതി ലഭിക്കുകയും ഷൂട്ടിങ്ങിനായി വലിയൊരു ടീമിനെ അവിടെ എത്തിക്കുകയെന്ന ഭാരിച്ചജോലിയും മുന്നിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. താരനിര്‍ണയം പുരോഗമിക്കുകയാണ്, ആദ്യഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം രണ്ടാംഭാഗത്തിലും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറയുന്നു. സയീദ് മസൂദെന്ന പൃഥ്വിരാജ് കഥാപാത്രത്തിന് രണ്ടാംവരവില്‍ പ്രാധാന്യംകൂടുമെന്നും സംവിധായകന്‍ പറയുന്നു .

mohanlal about empuraan

Sruthi S :