മലയാള സിനിമയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഡയലോഗുമായി പാർവ്വതി പുതിയ സിനിമയിൽ !! കസബയെ വിമർശിച്ച പാർവ്വതി ഉത്തരം പറയണമെന്നു സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഡയലോഗുമായി പാർവ്വതി പുതിയ സിനിമയിൽ !! കസബയെ വിമർശിച്ച പാർവ്വതി ഉത്തരം പറയണമെന്നു സോഷ്യൽ മീഡിയ

കസബയിലെ ഒരു സീനിൽ സ്ത്രീവിരുദ്ധ ആരോപിച്ച് നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്ത് വന്നയാളാണ് പാർവ്വതി. എന്നാൽ മൈ സ്റ്റോറി എന്ന സിനിമയിൽ പാർവ്വതി പറയുന്ന ഒരു ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വിഷയം.

“ഇതിനെ 30 യൂറോയ്ക്ക് റോഡ് സൈഡിൽ നിന്ന് പൊക്കിയതാവും എന്ന് കണ്ടാൽ അറിയാം”- മൈ സ്റ്റോറിയിലെ പാർവതിയുടെ ഹിമ എന്ന കഥാപാത്രം പൃഥ്വിരാജിന്റെ ‘ജയ്’യെ നോക്കി പറയുന്ന ഡയലോഗ് ആണിത്. ജയ്ക്കൊപ്പം വന്ന സ്ത്രീയെ കുറിച്ചായിരുന്നു ഹിമയുടെ പരാമർശം. ‘ജയ്’ യുടെ കൂടെ ഡിന്നറിന് വന്ന ഹോട്ടൽ ജീവനക്കാരിയായ സ്ത്രീയെ കുറിച്ചുള്ള ആ പരാമർശം പാർവ്വതിക്ക് ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്.

കസബയിലെ രാജൻ സ്‌കറിയ എന്ന പോലീസ് കഥാപാത്രം വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ബെൽറ്റിൽ കുത്തിപ്പിടിച്ചു പറയുന്ന അശ്ലീല ഡയലോഗ് ആയിരുന്നു പാർവ്വതിയും കൂട്ടരും വൻ വിവാദമാക്കിയത്. അന്ന് മമ്മൂട്ടിയെ ഉപദേശിച്ച പാർവ്വതി എന്ത് കൊണ്ടാണ് സ്വന്തം ഡയലോഗ് കീറിമുറിച്ച് പരിശോധിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.

മമ്മൂട്ടി ചെയ്യുമ്പോൾ മാത്രം വിമർശിക്കുകയും, സ്വന്തം കാര്യം വരുമ്പോൾ കണ്ണടക്കുകയും ചെയ്യുന്ന ഇത്തരം സെലെക്ടിവ് പ്രതിഷേധങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉയർന്നു വരുന്നുണ്ട്. അല്ലെങ്കിലും മമ്മൂട്ടി, മോഹൻലാൽ എന്നീ മഹാനടന്മാരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിൽ ഇങ്ങനെയുള്ള പരാമർശങ്ങളും സംഭവങ്ങളും എല്ലാം ആരറിയാൻ എന്നാണ് എല്ലാവരുടെയും ചോദ്യം.

കൂടുതൽ വായിക്കാൻ

മമ്മൂട്ടിയുടെ ആദ്യ ശപഥം സത്യമായി !! രണ്ടാമത്തെ ശപഥം മോഹൻലാലിനെ കുറിച്ച്.. അത് എന്ന് നടക്കുമോ ആവോ ?!

Parvathy’s anti-women dialogue in My story

Abhishek G S :