സിനിമയുടെ വമ്പന്‍ വിജയം നന്ദി അറിയിച്ച് പാര്‍വ്വതി….

സിനിമയുടെ വമ്പന്‍ വിജയം നന്ദി അറിയിച്ച് പാര്‍വ്വതി….

കൂടെയുടെ വമ്പന്‍ വിജയത്തിന്റെ നന്ദി അറിയിച്ച് പാര്‍വ്വതി. ജൂലൈ 14ന് പുറത്തിറങ്ങിയ കൂടെ രണ്ടാഴ്ച്ച പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് കൂടെ. കൂടെയുടെ വിജയത്തില്‍ നന്ദി അറിയിച്ച് പാര്‍വ്വതിയുടെ രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ താരം നന്ദിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളികള്‍ക്കും മറുനാട്ടുകാര്‍ക്കുമായി കൂടെ ഇന്ന് 116 കേന്ദ്രങ്ങളില്‍ സബ് ടൈറ്റിലോടു കൂടി പ്രദര്‍ശനത്തിനെത്തുന്ന കാര്യവും പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“ഹായ്…ജൂലെ 14നാണ് കൂടെ റിലീസായത്. ഈ അവസരത്തില്‍ കൂടെ കണ്ട എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നമ്മുടെ യാത്രയ്‌ക്കൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്… മലയാളികള്‍ക്കും മലയാളികള്‍ക്കും ഇന്ത്യ ഒട്ടാകെയുള്ളവര്‍ക്കായി സബ്‌ടൈറ്റിലോടു കൂടി ഇന്ന് കൂടെ 116 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്… നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നിങ്ങളും കൂടെ കാണൂ….ആസിദിക്കൂ….”


പൃഥ്വി, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. അഞ്ജലി മേനോന്‍ ചിത്രങ്ങളിലേതുപോലെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. പൃഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഒരു വ്യക്തിയുടെ ജീവിതഘട്ടങ്ങളാണ് ചിത്രം വരച്ചു കാട്ടുന്നത്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് കൂടിയാണ് കൂടെ. പാര്‍വ്വതിയും നസ്രിയയുമാണ് നായികമാര്‍. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം എന്നിവയാണ് കൂടെയിലെ പ്രത്യേകതകള്‍. സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു, വിജയരാഘവന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ടു കണ്ട്രീസിന് ശേഷം രജപുത്ര ഇന്റര്‍ നാഷണല്‍ ഒരുക്കിയ ചിത്രമായിരുന്നു കൂടെ. പറവ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. എം.ജയചന്ദ്രനായിരുന്നു സംഗീതം. ബോളിവുഡില്‍ നിന്നും രഘു ദീക്ഷിതാണ് ഗാനങ്ങള്‍ ഒരുക്കിയത്.

Parvathy thanks to Koode success

Farsana Jaleel :