“ഒന്നോ രണ്ടോ സീനിൽ വന്നു പോകുന്ന വേഷമായാലും മതിയെനിക്ക് ” – പാർവതി

ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് പാർവതി . നിലപാട് തുറന്നു പറഞ്ഞതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ട പാർവതി ഇപ്പോൾ തിരിച്ചു വരവിൽ മനസ് തുറക്കുന്നു .

‘ഒരു സിനിമ ചെയ്യുമ്പോള്‍ അതിനോട് പരമാവധി നീതിപുലര്‍ത്താനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. പ്രേക്ഷകരോടുള്ള എന്റെ ഒരേയൊരു ഉത്തരവാദിത്തം അത് മാത്രമാണ്. എന്റെ അടുത്ത് ആളുകള്‍ സംസാരിക്കുമ്പോള്‍ കഥാപാത്രങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. അല്ലാതെ എന്നെക്കുറിച്ചല്ല. അത് എനിക്കിഷ്ടമാണ്.

ഞാന്‍ ചെയ്ത എല്ലാ സിനിമയും വ്യത്യസ്തമാണ്. എന്നാല്‍ മോശം സാഹചര്യത്തില്‍ നിന്ന് നല്ലതിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷ വിടാതെ ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്കിഷ്ടമാണ്.’

 

സിനിമയില്‍ നായികാവേഷങ്ങള്‍ തന്നെ ചെയ്യണമെന്ന നിര്‍ബന്ധം തനിക്കില്ലെന്നും പാര്‍വതി പറയുന്നു. ‘അഭിനയത്തോട് എനിക്ക് വല്ലാത്ത കൊതിയാണ്. അതില്‍ കഥാപാത്രത്തിന്റെ വലുപ്പത്തിന് സ്ഥാനമില്ല. ചില സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. അതില്‍ ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കും. എനിക്ക് അത് മാത്രം മതി. എന്റെ ജോലി അഭിനയിക്കുക എന്നത് മാത്രമാണ്.’ 

എന്തെങ്കിലും പ്രശ്‌നം നടക്കുമ്പോള്‍ ഇടപെടാന്‍ നമുക്ക് ഭയമാണ്. അതുകഴിഞ്ഞാല്‍ സൈബര്‍ ആക്രമണമായി ട്രോളായി എന്നൊക്കെ വിചാരിച്ച് വിട്ടുകളയും. നമുക്ക് മുന്‍പ് വന്നവര്‍ പ്രതികരിച്ചത് കൊണ്ടാണ് ഇവിടെ മാറ്റങ്ങള്‍ ഉണ്ടായത്. അവര്‍ ശബ്ദമുയര്‍ത്തിയത് കൊണ്ടാണ് ഞാന്‍ ഇന്ന് സുരക്ഷിതയായി ഇരിക്കുന്നത്. അതുപോലെ പ്രതികരിക്കാത്ത ഒരു വിഭാഗമുള്ളതിനാല്‍ ഞാനടക്കമുള്ളവര്‍ അപകടത്തിലുമാണ്. എനിക്ക് ആദ്യത്തെ വിഭാഗത്തിനൊപ്പം ചേരാനാണ് ഇഷ്ടം’- പാര്‍വതി കൂട്ടിച്ചേര്‍ത്തു .

parvathy about movies

Sruthi S :