നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു.ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത് – പാർവതി

നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു.ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത് – പാർവതി

നിരവധി സ്ത്രീ പ്രശനങ്ങൾ ഉന്നയിച്ച് വനിതാ സംഘടനയായ ഡബ്ള്യു സി സി ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിരിക്കുകയാണ്. താരസംഘടനയായ ‘അമ്മയിലെ പുരുഷാധിപത്യത്തിനെതിരെയാണ് ഇവരുടെ പോരാട്ടം. പോരാടുന്നവരെ അടിച്ചമർത്താനുള്ള ശ്രെമങ്ങൾ ഉണ്ടെങ്കിലും നിലപാടിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് നടി പാർവതി ഉറപ്പിച്ചു പറയുന്നു.

തങ്ങളുടെ ശക്തമായ നിലപാടുകളുടെ പേരിൽ ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നുണ്ടെന്ന് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിൽ പാര്‍വതി പറഞ്ഞു. മീ റ്റു അനുഭവങ്ങള്‍ തുറന്നു പറയുന്ന ബോളിവുഡ് നടികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നില്ല, എന്നാല്‍ മലയാളത്തില്‍ പ്രതികരിക്കുന്ന നടിയുടെ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് പാര്‍വതി അഭിമുഖത്തിൽ പറഞ്ഞു.

“ബോളിവുഡില്‍ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അസൂയ തോന്നുന്നു. കാരണം അവര്‍ക്ക് തുറന്നു പറച്ചിലിലൂടെ അവസരങ്ങള്‍ നഷ്ടമാവുന്നില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഡബ്യുസിസി അംഗങ്ങളായ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ട്.

കേരളം പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് എന്നുള്ളത് കടലാസ്സില്‍ മാത്രമുള്ള കാര്യമാണ്. ഏറ്റവും മോശമായ കാര്യം ഇവിടുത്തെ താരാരാധനയാണ്. ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോള്‍ അവര്‍ നമ്മുടെ വീട് വരെ അഗ്നിക്കിരയാക്കപ്പെട്ടെന്നു വരാം-പാർവതി പറഞ്ഞു.

തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും പാർവതി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാന്‍ എം.ബി.എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന്‌-പാര്‍വതി പറഞ്ഞു.

parvathy about issues with amma association

Sruthi S :