“നിങ്ങളുടെ പേര് ഡബ്ള്യു സി സിയുമായി ചേർക്കപെടുന്ന നിമിഷം നിങ്ങൾ ആർക്കും വേണ്ടാത്തവരാകുകയാണ് . നിങ്ങൾ പരാജയപ്പെട്ട സ്ത്രീകൾ ആണെന്ന് അവർ പറയുന്നു ” – പാർവതി

“നിങ്ങളുടെ പേര് ഡബ്ള്യു സി സിയുമായി ചേർക്കപെടുന്ന നിമിഷം നിങ്ങൾ ആർക്കും വേണ്ടാത്തവരാകുകയാണ് . നിങ്ങൾ പരാജയപ്പെട്ട സ്ത്രീകൾ ആണെന്ന് അവർ പറയുന്നു ” – പാർവതി

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് വനിതാ പ്രവർത്തകർക്കായി ഒരു സംഘടന ആരംഭിച്ചത്. അതും കേരളത്തിൽ. എല്ലാ കാര്യങ്ങളിലും തുല്യത ആവശ്യപ്പെട്ടു സ്ത്രീ സിനിമ പ്രവർത്തകർ ആരംഭിച്ച ഡബ്ള്യു സി സി പക്ഷെ ഇപ്പോൾ പ്രതിസന്ധിയിലും വിവാദത്തിലുമാണ്. അതിനെപ്പറ്റി നടി പാർവതി സംസാരിക്കുന്നു.

പ്രമേയങ്ങളിലും അവതരണത്തിലും ലോക നിലവാരം കാത്തു സൂക്ഷിക്കുന്ന മലയാള സിനിമയിൽ തന്നെ ഇത്തരം ചലനമുണ്ടാക്കാൻ ശ്രെമിച്ചപ്പോൾ ഞനാണ് അഭിമാനിച്ചിരുന്നു. എന്നാൽ നേര്വിപരീത കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനൊരു സംഘടനാ ഉണ്ടായിട്ടും സർക്കാർ പിന്തുണച്ചിട്ടും സെക്ഷ്വൽ ഹരാസ്മെൻറെ ഇല്ലെന്നാണ് മറ്റു സംഘടനകൾ പറയുന്നത്. സംഘടനക്കുള്ളിൽ നിൽക്കുന്ന സ്ത്രീകളും ഇതിനെ പിന്തുണക്കുന്നു. സമൂഹത്തെ പേടിച്ചിട്ടാണോ സ്വഭാവഹത്യ പേടിച്ചിട്ടാണോ അവർ അങ്ങനെ ചെയ്യുന്നതെന്നറിയില്ല. നിങ്ങൾ പരാജയപെട്ട സ്ത്രീകൾ ആണെന്ന് സംവിധായകരും നിര്മാതാക്കളുമെല്ലാം ഞങ്ങളോട് പറയുന്നു.

എല്ലാ ഭാഷയിലും തുറന്നു പറഞ്ഞാലും അവസരങ്ങൾ ലഭിക്കും. എന്നാൽ മലയാള സിനിമയിൽ അങ്ങനെ അല്ല. ഞങ്ങളുടെ സംഘടനയിലെ സ്ത്രീകൾക്ക് അവസരം കുറഞ്ഞു. നിങ്ങളുടെ പേര് ഡബ്ള്യു സി സിയുമായി ചേർക്കപെടുന്ന നിമിഷം നിങ്ങൾ ഒഴിവാക്കപ്പെടുകയാണ് .പാർവതി പറയുന്നു.

parvathy about film industry

Sruthi S :