‘കാപ്പി കൊണ്ടുതരേണ്ട ജോലിയാണേലും ഞാൻ വന്നു ചെയ്തോളാം’ – പാർവതി അവസരം ചോദിച്ച ഏക വ്യക്തി

‘കാപ്പി കൊണ്ടുതരേണ്ട ജോലിയാണേലും ഞാൻ വന്നു ചെയ്തോളാം’ – പാർവതി അവസരം ചോദിച്ച ഏക വ്യക്തി

മലയാള സിനിമയിലെ ബോൾഡ് നായികമാരിൽ മുൻനിരയിൽ പാർവതി ഉണ്ട്. കസബ വിവാദത്തിലൂടെ ആരാധകർ കൂട്ടമായി സമൂഹ മാധ്യമങ്ങൾ വഴി അക്രമിച്ചെങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചു നില്കുന്നയാളാണ് പാർവതി. ഈ മാസം പാർവതിയുടേതായി രണ്ടു ചിത്രങ്ങളാണ് വന്നത്. മൈ സ്റ്റോറിയും കൂടെയും. മൈ സ്റ്റോറി പാർവതിയുടെ നിലപാടുകളുടെ പേരിൽ വൻ സൈബർ ആക്രമണങ്ങൾ നേരിട്ടെങ്കിലും കൂടെ വിജയകരമായ അനുഭവമാണ് സമ്മാനിച്ചത്.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം പാർവതി വീണ്ടും അഞ്ജലി മേനോനൊപ്പം കൂടെയിൽ എത്തിയപ്പോൾ നസ്രിയയും പഴയ ടീമിൽ ചേർന്നു .

പാർവതിയുടെ അഭിപ്രായത്തിൽ അവസരം ചോദിച്ചിട്ടുള്ള ഒരേ ഒരു സംവിധായിക അഞ്ജലി മേനോൻ ആണ്. മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിനു ശേഷം അഞ്ജലിക്കൊപ്പം ജോലി ചെയ്യൻ പാർവതി അങ്ങോട്ട് അവസരം ചോദിച്ചു. മഞ്ചാടിക്കുരു കണ്ട പാർവതി അഞ്ജലിക്ക് മെസ്സേജ് അയച്ചതിങ്ങനെയാണ് -‘ എന്ത് കപ്പാസിറ്റി ഉള്ളതായാലും കൂടെ വർക്ക് ചെയ്തു കാപ്പി കൊണ്ടുതരേണ്ട ജോലിയാണേലും ഞാൻ വന്നു ചെയ്തോളാം ‘- അത്രക്ക് പാർവതിയെ സ്വാധീനിച്ച വ്യക്തിയാണ് അഞ്ജലി മേനോൻ.

parvathy about anjali menon

Sruthi S :