ഫെമിനിച്ചി ബാഗിൽ എന്തൊക്കെയുണ്ടാകും ; തന്റെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി!!!

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്. സ്വന്തമായ നിലപാടുകളുള്ള ഫെമിനിച്ചി സാന്നിധ്യം. സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂ സി സിയിലെ ഒരു സ്ഥാപക അങ്ങനെ പല മുഖങ്ങളാൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. എന്നാല്‍ തന്റെ സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് തന്നെ ഫെമിനിച്ചി എന്ന പേര് താരത്തിന് ചാര്‍ത്തപ്പെടുകയും ചെയ്തു. ഒരു ഫെമിനിച്ചിയുടെ ബാഗില്‍ എന്തൊക്കെയുണ്ടാകും, തന്റെ ബാഗ് തുറന്ന് പരിചയപ്പെടുത്തുകയാണ് പാർവതി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് താരം സ്വന്തം ബാഗ് തുറന്നത്.

ഫെമിനിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാ‌ര്‍വതി ഉപയോഗിക്കുന്നത്. ഒബ്‌സേര്‍വേഴ്‌സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം പാര്‍വതി പരിചയപ്പെടുത്തുന്നത്. ഇതു പോലുള്ള ഒരു നോട്ട് ബുക്ക് നടിക്ക് അത്യാവിശ്യമാണെന്നും പാര്‍വതി പറയുന്നു.

ഒരുപാട് സംസാരിക്കുന്ന ആളായതിനാല്‍ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം, ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്, ഹെയര്‍ ക്രീം തുടങ്ങിയവയും ബാഗിലുണ്ട്. ഇയര്‍ ഫോണ്‍, പഴ്‌സ്, ഫോണ്‍ എന്നിവ തന്റെ ബാഗില്‍ നിര്‍ബന്ധമായും ഉണ്ടാകാറുള്ള സാധനങ്ങളാണെന്നും പാര്‍വതി പറയുന്നു.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉയരെ ആണ് പാര്‍വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

parvathi thiruvoth open up about what in her bag

HariPriya PB :